ന്യൂഡല്‍ഹി: തനിക്ക് പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് ചലച്ചിത്ര താരം പ്രിയങ്ക ചോപ്ര. ബ്രിട്ടീഷ് പത്രമായ ‘ദി സണ്‍ഡേ ടൈംസി’ന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. തനിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ പ്രിയങ്ക തന്റെ ഭര്‍ത്താവ് നിക്ക് ജൊനാസിനെ രാഷ്ട്രപതിയാക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു.

Read More: എന്നെ ഈ ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനാക്കാമോ?: പ്രിയങ്കയോട് നിക് ചോദിച്ചു

“പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ താല്‍പര്യമുണ്ട്. നിക്കിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനും. രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇഷ്ടമല്ല. പക്ഷേ, സമൂഹത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് നിക്കും ഞാനും.”-പ്രിയങ്ക പറഞ്ഞു.

ജീവിതത്തില്‍ മനുഷ്യത്തമാണ് വലുത് എന്ന ചിന്തയാണ് എനിക്കുള്ളത്. അതുകൊണ്ടാണ് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ പരിശ്രമിച്ചിരുന്നതെന്നും പ്രിയങ്ക പറഞ്ഞു.’ഫെമിനിസ്റ്റ്’ എന്ന പദം ഉപയോഗിക്കാന്‍ നിക്ക് ഭയപ്പെടുന്നില്ലെന്നും താന്‍ അതിനെ ഇഷ്ടപെടുന്നുവെന്നും പ്രിയങ്ക പറഞ്ഞു. അതുകൊണ്ടാണ് നിക്കിനെ രാഷ്ട്രപതിയായി കാണാൻ ആഗ്രഹിക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

Read More: പ്രിയങ്കയ്ക്ക് എട്ട് കോടിയുടെ കാർ സമ്മാനിച്ച് നിക്ക്

2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബര്‍ലിനില്‍ വച്ച് പ്രിയങ്ക കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ വച്ച് നടന്ന പ്രിയങ്ക-നിക്ക് വിവാഹ സത്ക്കാരത്തിലേക്ക് മോദിയെ ക്ഷണിക്കുകയും അദ്ദേഹം അതില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

2018 ഡിസംബറിലായിരുന്നു അമേരിക്കന്‍ ഗായകനായ നിക്ക് ജോനാസിനെ പ്രിയങ്ക ചോപ്ര വിവാഹം കഴിച്ചത്. നിക്കിനേക്കാള്‍ പത്ത് വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. വലിയ ആഘോഷ പരിപാടികളിലൂടെയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook