scorecardresearch

എന്റെ മക്കൾ എന്നെ ഓർത്ത് അഭിമാനിക്കണം: ജ്യോതിക

ഞാനെന്റെ കുഞ്ഞുങ്ങളെ വീട്ടിൽ വിട്ടിട്ടാണ് വരുന്നത്. അപ്പോൾ നല്ല സിനിമകൾ ചെയ്യണം എന്നെനിക്ക് നിർബന്ധമുണ്ട്. എല്ലാ ദിവസവും രാവിലെ ഞാൻ ചെയ്യുന്ന നല്ല സിനിമകളെ കുറിച്ച് എന്റെ കുട്ടികളോടും കുടുംബാംഗങ്ങളോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു

Ponmagal Vandhal, Ponmagal Vandhal jyotika, jyotika, Jyothika, Jyotika movie, Jyotika interview, amazon prime video

സൂര്യയുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്തു നിന്നും മാറി നിന്ന ജ്യോതിക 12 വർഷങ്ങൾക്ക് ശേഷം തിരിച്ചു വരവ് നടത്തിയത് ’36 വയതിനിലെ’ എന്ന ചിത്രത്തിലൂടെയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ജ്യോതിക തിരഞ്ഞെടുത്ത കഥാപാത്രങ്ങൾ ഒക്കെയും പുരുഷാധിപത്യ ആശയങ്ങളെ നിരന്തരമായി ചോദ്യം ചെയ്യുന്നവയായിരുന്നു. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘പൊൻമകൾ വന്താൾ’ ആമസോൺ പ്രൈമിൽ റിലീസിനൊരുങ്ങുകയാണ്.

രണ്ടാം വരവിൽ സിനിമകളുടെ തിരഞ്ഞെടുപ്പിൽ വളരെ ശ്രദ്ധാലുവാണ് ജ്യോതിക. അതിന് കാരണമുണ്ട്.

“പത്ത് വർഷം മുമ്പുള്ള നിങ്ങളുടെ ജീവിതത്തിലേക്കൊന്ന് തിരിഞ്ഞു നോക്കുകയാണെങ്കിൽ, അന്ന് നിങ്ങൾ തീർത്തും വ്യത്യസ്തനായ ഒരാളായിരിക്കും. നിങ്ങളുടെ ചിന്താരീതി തികച്ചും വ്യത്യസ്തമാകും. എന്റെ ഉത്തരവാദിത്തങ്ങൾ വർധിച്ചുവെന്ന് ഞാൻ കരുതുന്നു. എനിക്ക് കുട്ടികളുണ്ട്, അവർ എന്നെക്കുറിച്ച് അഭിമാനിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ജീവിതത്തിന്റെ വിവിധ സർക്കിളുകളിൽ നിന്നുള്ള ചങ്ങാതിമാരുണ്ട് – ജോലി ചെയ്യുന്നവരും, അല്ലാത്തവരുമെല്ലാം. ഞാനിപ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കുന്നുണ്ട്. നമ്മൾ കൂടുതൽ ഉച്ചത്തിൽ സംസാരിക്കേണ്ടതുണ്ട് എന്നെനിക്ക് തോന്നുന്നു. അത്തരത്തിൽ ഒരു ശബ്ദമാകാൻ ഞാൻ ആഗ്രഹിക്കുന്നു. സ്ത്രീകൾക്ക് ഇപ്പോഴും ആ പിന്തുണ ആവശ്യമാണെന്ന് ഞാൻ കരുതുന്നു. ഇത്തരത്തിലുള്ള സിനിമകൾ ലഭിച്ചതും എന്റെ ഭാഗ്യമാണ്,” ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ ജ്യോതിക പറയുന്നു.

Read More: സൂര്യ ചിത്രങ്ങള്‍ക്ക് തിയേറ്റര്‍ റിലീസ് വിലക്ക് ?

സിനിമാ മേഖലയിലും സമൂഹത്തിലും ഇപ്പോഴും സ്ത്രീപക്ഷ സിനിമകളെ വിലകുറച്ച് കാണുന്ന പ്രവണതയുണ്ടെന്ന് ജ്യോതിക പറയുന്നു. ചിത്രം പ്രദർശനത്തിനെത്തിയ്ക്കാൻ തങ്ങൾ ബുദ്ധിമുട്ടുന്നുണ്ട്. വലിയ ഒരു സിനിമയുടെ ഭാഗമാകാനല്ല, മറിച്ച് താൻ ആ ചിത്രത്തിന്റെ ഭാഗമാകുമ്പോൾ ആ സിനിമ വലുതാകുന്നുണ്ടോ എന്നതാണ് ഒരു തിരക്കഥ തിരഞ്ഞെടുക്കാനുള്ള തന്റെ തീരുമാനത്തെ സ്വാധീനിക്കുന്നതെന്നും ജ്യോതിക പറഞ്ഞു.

“ഞാനെന്റെ കുഞ്ഞുങ്ങളെ വീട്ടിൽ വിട്ടിട്ടാണ് വരുന്നത്. അപ്പോൾ നല്ല സിനിമകൾ ചെയ്യണം എന്നെനിക്ക് നിർബന്ധമുണ്ട്. എല്ലാ ദിവസവും രാവിലെ ഞാൻ ചെയ്യുന്ന നല്ല സിനിമകളെ കുറിച്ച് എന്റെ കുട്ടികളോടും കുടുംബാംഗങ്ങളോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു.”

സൂര്യയുടെ നിർമാണ കമ്പനിയായ ടു ഡി എന്റർടെയ്ൻമെന്റ്സാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ‘പൊന്‍മകള്‍ വന്താള്‍’ എന്ന ചിത്രം തിയേറ്റര്‍ റിലീസ് ചെയ്യാതെ, നേരിട്ട് ഓ ടി ടി പ്ലാറ്റ്ഫോമില്‍ (OTT Platform) റിലീസ് ചെയ്യാന്‍ എടുത്ത തീരുമാനം ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

Read More in English: Ponmagal Vandhal actor Jyotika: I want my kids to feel proud of me

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: I want my kids to be proud of me jyothika