സ്‌നേഹിക്കുന്നവരോട് ‘നോ’ പറയാന്‍ പ്രയാസമുള്ളവരായിരിക്കും നമ്മളില്‍ പലരും. എന്തായാലും ബോളിവുഡിന്റെ കിങ് ഖാന്‍, സാക്ഷാല്‍ ഷാരൂഖ് ഖാന്‍ അങ്ങനെ തന്നെയാണ്. ഇത് അദ്ദേഹം തന്നെ പറഞ്ഞതാണ്. മറ്റുള്ളവരോട് നോ പറയുന്നതാണ് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രയാസമെന്ന് ഷാരൂഖ് പറയുന്നു. പ്രത്യേകിച്ച് സിനിമയുമായി വരുന്ന സുഹൃത്തുക്കളോട്.

തനിക്ക് ഇഷ്ടപ്പെടാത്ത തിരക്കഥയുമായി വരുന്നവരോട്, പ്രത്യേകിച്ച് അതൊരു സുഹൃത്തുകൂടിയാണെങ്കില്‍ താന്‍ ഒരുപാട് സമയമെടുത്താണ് പറ്റില്ലെന്ന് പറയാറുള്ളതെന്നും ഷാരൂഖ് വ്യക്തമാക്കി. ‘ചിലപ്പോള്‍ മൂന്നുമാസമൊക്കെ സമയമെടുക്കും അതിനായി ഒന്നു തയാറെടുക്കാന്‍.’

‘അത്തരം സാഹചര്യങ്ങളില്‍ ചിലപ്പോള്‍ ആളുകള്‍ ചിന്തിക്കും അവരുടെ ക്രിയേറ്റിവിറ്റിയെ നമ്മള്‍ ചോദ്യം ചെയ്യുകയാണെന്ന്, അല്ലെങ്കില്‍ ആ കഥ എനിക്ക് സമ്മതം മൂളാന്‍ പാകത്തിനൊന്നുമില്ലെന്ന്. സത്യത്തില്‍ അതല്ല കാര്യം. ബന്ധങ്ങളില്‍ ചിലപ്പോള്‍ ‘അത് നിങ്ങളുടെ പ്രശ്‌നമല്ല, എന്റെ പ്രശ്‌നമാണ്’ എന്നു പറയേണ്ടി വരും.’ ഷാരൂഖ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ