scorecardresearch

‘വിവാദ ബെൻസ്’ വിറ്റെന്ന് അമല പോൾ

ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമല പോള്‍ 1.12 കോടി വില വരുന്ന ബെന്‍സ് എസ് ക്‌ളാസ് കാര്‍ വാങ്ങിയിരുന്നത്. ചെന്നൈയില്‍ നിന്ന് വാങ്ങിയ കാര്‍ പിന്നീട് പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു

amala paul, അമല പോൾ, ആടൈ, aadai, amala paul boyfriend, അമല പോൾ അഭിമുഖം, amala paul interview, amala paul movies, amala paul life, Indian express Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം

അമല പോളിനെ ഏറെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച ഒന്നായിരുന്നു, ആഡംബര കാർ വ്യാജ വിലാസത്തിൽ പുതുച്ചേരിയിൽ റജിസ്ട്രേഷൻ ചെയ്ത് നികുതി വെട്ടിച്ചുവെന്ന കേസ്. ആ വിവാദ ബെൻസ് താൻ വിറ്റെന്ന് തുറന്നു പറയുകയാണ് അമല പോൾ ഇപ്പോൾ. കേസിൽ അമലപോളിന് മുൻകൂർ ജാമ്യം. ഇന്ത്യൻ എക്സ്‌പ്രസ്സിനു നൽകിയ അഭിമുഖത്തിലായിരുന്നു അമല പോൾ മനസ്സു തുറന്നത്.

“ഭൗതികമായ കാര്യങ്ങൾക്ക് പിറകെയല്ല ഞാനിപ്പോൾ. പോണ്ടിച്ചേരിയിൽ ഞാൻ ലളിതമായൊരു ജീവിതം നയിക്കുകയാണ്. ഞാൻ പ്രതിമാസം 20,000 രൂപ ചെലവഴിക്കുന്നു. എന്റെ മെഴ്‌സിഡസ് കാർ ഞാൻ വിറ്റു. അതെന്റെ ഈഗോയെ പോഷിപ്പിക്കുകയായിരുന്നു, ” അമല പോൾ പറഞ്ഞു.

Read Here: TamilRockers leaks Aadai movie online: അമല പോളിന്റെ ‘ആടൈ’ റാഞ്ചി തമിഴ് റോക്കേഴ്സ്

ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമല പോള്‍ 1.12 കോടി വില വരുന്ന ബെന്‍സ് എസ് ക്‌ളാസ് കാര്‍ വാങ്ങിയിരുന്നത്. ചെന്നൈയില്‍ നിന്ന് വാങ്ങിയ കാര്‍ പിന്നീട് പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടി വരുമായിരുന്നു. പോണ്ടിച്ചേരിയില്‍ നികുതി കുറവായതിനാല്‍ 1.25 ലക്ഷം രൂപ മാത്രമാണ് അമലയ്ക്ക് നികുതിയിനത്തില്‍ നല്‍കേണ്ടി വന്നത്. പോണ്ടിച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരം താമസക്കാരനായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, നടിക്ക് നേരിട്ട് അറിയാത്ത എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ തിലാസപ്പെട്ടിലെ സെന്റ് തെരേസാസ് സ്ട്രീറ്റിലെ വിലാസത്തിലാണ് പോണ്ടിച്ചേരിയില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തത്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ റജിസ്ട്രേഷന്‍.

Amala Paul, അമല പോൾ, Amala Paul in Love,അമല പോൾ പ്രണയത്തിൽ, Amala Paul opens up about her new relationship, AL Vijay , എഎൽ വിജയ്, Amala Paul's ex husbund, അമല പോളിന്റെ മുൻ ഭർത്താവ്,amala paul, amala paul, amala paul vishnu marriage, amala paul divorce, vishnu vishal divorce, amala paul vishnu vishal movies, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
Amala Paul

എന്നാൽ നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നാണ് അമല ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. 2013 മുതൽ താൻ സ്ഥിരമായി താമസിക്കുന്ന പുതുച്ചേരിയിലെ വിലാസത്തിലാണ് വാഹനം റജിസ്റ്റർ ചെയ്തത്. ഇതിന്‍റെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയത് തന്‍റെ പേഴ്സണൽ സ്റ്റാഫാണ്. നികുതി വെട്ടിപ്പ് സംബന്ധിച്ച കാര്യങ്ങളൊന്നും തനിക്ക് അറിവുള്ളതല്ലെന്നും അമല ക്രൈംബ്രാഞ്ചിനോട് വിശദീകരിച്ചിരുന്നു. ഒരു ലക്ഷം രൂപ ബോണ്ടിൽ അമല ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യവും നേടിയിരുന്നു.

പോണ്ടിച്ചേരിയിൽ സന്തോഷത്തോടെയുള്ള ജീവിതം നയിക്കുകയാണ് താനെന്നും അമല അഭിമുഖത്തിൽ പറഞ്ഞു. “വീട്ടുപകരണങ്ങൾ വാങ്ങാൻ ഞാൻ ചുറ്റികറങ്ങുന്നു. ഇവിടുത്തെ ഓട്ടോക്കാർ എന്നെ നോക്കി പുഞ്ചിരിക്കുന്നു. യോഗ, ഗാർഡനിംഗ്, വായന, സർഫിംഗ് എന്നിവ എന്നെ ജീവനോടെ നിലനിർത്തുന്നു. എനിക്ക് ഹിമാലയത്തിൽ താമസിക്കാൻ ആഗ്രഹമുണ്ടായിരുന്നു (ചിരിക്കുന്നു). അതു ബുദ്ധിമുട്ടായതുകൊണ്ട്, ഞാൻ പോണ്ടിച്ചേരി തെരെഞ്ഞെടുത്തു. ഓറോവില്ലയെ സംബന്ധിച്ച് ഏറ്റവും മനോഹരമായ കാര്യം, ഞങ്ങൾ ഞങ്ങളുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുന്നു എന്നതാണ്. വൈകുന്നേരങ്ങളിൽ കൂട്ടായ്മകൾ നടക്കുന്നു, ഞങ്ങൾ വിശ്രമിക്കുന്നു. ഭക്ഷണം പങ്കിടുന്നു. ഗിറ്റാർ വായിക്കുന്നു. സംഗീതം കേൾക്കുന്നു. എല്ലാം ബോധപൂർവ്വമായ ജീവിതത്തിന്റെ ഭാഗമാണ്. ഞാൻ ആയുർവേദം അനുസരിച്ചുള്ള ഡയറ്റിലാണ്. പാർലറുകൾ സന്ദർശിക്കുന്നത് നിർത്തി. എപ്പോഴാണ് ഞാൻ ഒടുവിലായി പെഡിക്യൂർ അല്ലെങ്കിൽ മാനിക്യൂർ ചെയ്തതെന്ന് എനിക്കോർമ്മയില്ല. ഞാൻ മുഖത്ത് മൾട്ടാനി മിട്ടിയും ചെറുപയർ പൊടിയും ഉപയോഗിക്കുന്നു. എല്ലാ ദിവസവും ബീച്ച് സന്ദർശിക്കുകയും ശുദ്ധവായു ശ്വസിക്കുകയും ചെയ്യുന്നു. സൂര്യോദയത്തിൽ ഉണരുന്നു. ഓറോവില്ല പകരുന്ന ഊർജ്ജം അപാരമാണ്. ഞാനിന്ന് ഏറ്റവും സന്തോഷവതിയാണ്. ഞാൻ വിവാഹം കഴിക്കാനും കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു, ഒരു കുഞ്ഞിനെ ദത്തെടുക്കാനും.”

അഭിമുഖത്തിന്റെ പൂർണരൂപം ഇവിടെ വായിക്കാം: Love healed me: Amala Paul

അമല കേന്ദ്ര കഥാപാത്രമായെത്തിയ ‘ആടൈ’ തിയേറ്ററുകളിൽ പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്. അമല പോളിന്റെ കരിയറിൽ തന്നെ ഏറെ പ്രധാനപ്പെട്ട കഥാപാത്രമാണ് ‘ആടൈ’യിലെ കാമിനി. ക്രൈം തില്ലറായ ‘ആടൈ’ സിനിമയുടെ സംവിധായകൻ രത്ന കുമാറാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളിന്റെ ചിത്രമായിരുന്നു പോസ്റ്ററിൽ നിറഞ്ഞത്. അസ്വസ്ഥതയുണർത്തുന്ന പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പെണ്ണുടലിന്റെ രാഷ്ട്രീയവും സ്വാതന്ത്ര്യവുമാണ് ‘ആടൈ’ ചർച്ച ചെയ്യുന്നത്. വിവേക് പ്രസന്ന, ബിജിലി രമേഷ് എന്നിവരാണ് മറ്റു താരങ്ങൾ. കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്. ഏറെ നഗ്നതാപ്രദർശനമുള്ള ചിത്രത്തിന് എ സർട്ടിഫിക്കറ്റ്​ ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

Read more: അതിശയിപ്പിച്ച് അമല പോൾ; ‘ആടൈ’ സ്‌നീക് പീക്ക്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: I sold my mercedes amala paul