തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് അമല. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന അമല്യ്ക്ക് ഒരു പ്രത്യേക സമ്മാനവുമായി എത്തിയിരിക്കുകയാണ് ഭര്‍ത്താവ് നാഗാര്‍ജുന. അത് മറ്റൊന്നുമല്ല, ഐ ലവ് യു എന്ന ട്വിറ്ററിലെ പരസ്യ പ്രസ്താവനയാണ്.

നാഗര്‍ജുനയും അമലയും

നിന്നോടൊപ്പം ഒരു പാട് നല്ല ദിനങ്ങള്‍ ഞാന്‍ എനിക്ക് തന്നെ ആശംസിക്കുന്നു എന്നും നാഗാര്‍ജുന ട്വിറ്ററില്‍ കുറിച്ചു.

ചുരുങ്ങിയ കാലം കൊണ്ട് സിനിമയില്‍ തിളങ്ങി പിന്നീടു വിവാഹ ജീവിതത്തിലേയ്ക്ക് വഴി മാറിയ അമലയെ പക്ഷെ പ്രേക്ഷകര്‍ മറന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം ‘c/o സൈറാ ബാനു എന്നാ മന്‍ജു വാര്യര്‍ ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് മടങ്ങിയെത്തിയപ്പോള്‍ വലിയ സ്വീകരണമാണ് അമലയ്ക്ക് ലഭിച്ചത്.

1992 ലാണ് അമലയും നാഗര്‍ജുനയും വിവാഹിതരാകുന്നത്.  അഖില്‍ എന്ന് പേരുള്ള ഒരു മകനുമുണ്ടിവര്‍ക്ക്.  മലയാളത്തില്‍ ‘എന്‍റെ സൂര്യ പുത്രിക്ക്’, ‘ഉള്ളടക്കം’, c/o സൈറാ ബാനു എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.  ഇപ്പോള്‍ ബ്ലൂ ക്രോസ് എന്ന മൃഗ സംരക്ഷണ സംഘടനയില്‍ സജീവ പ്രവര്‍ത്തകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ