scorecardresearch

'കണ്ണീരടക്കി ഞാന്‍ ചിരിച്ചു; അവരെ സ്‌നേഹിക്കുന്നുവെന്നു പറഞ്ഞു'; കേരളത്തെക്കുറിച്ച് സണ്ണി ലിയോണ്‍

'സൗത്ത് ഇന്ത്യയില്‍ എവിടെ യാത്ര ചെയ്യുമ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് അവരുടെ സ്‌നേഹം. വല്ലാത്ത ആകാംക്ഷയാണ് അവര്‍ക്കെന്നെ കാണാന്‍.

'സൗത്ത് ഇന്ത്യയില്‍ എവിടെ യാത്ര ചെയ്യുമ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് അവരുടെ സ്‌നേഹം. വല്ലാത്ത ആകാംക്ഷയാണ് അവര്‍ക്കെന്നെ കാണാന്‍.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sunny Leone, Kochi

ഇത്രയധികം ആളുകള്‍ തന്നെ സ്‌നേഹിക്കുന്നുണ്ടെന്നോ കാണാനെത്തുമെന്നോ പ്രതീക്ഷിച്ചില്ലെന്ന് തന്റെ കൊച്ചി യാത്രയെക്കുറിച്ച് സണ്ണി ലിയോണ്‍. അത്തരം അവസ്ഥകളില്‍ എന്തു ചെയ്യണം എന്നറിയില്ല. 'നിരവധി പേര്‍ കാണാനുള്ള ആഗ്രഹത്തോടെ എത്തിയതറിഞ്ഞ് സന്തോഷം കൊണ്ട് കരയണോ? ഇത്രയധികം ആരാധകരെ കാണാന്‍ മാനസികമായി പോലും തയാറെടുത്തിട്ടുള്ള താരങ്ങളെ എനിക്കറിയില്ല. ചിലപ്പോള്‍ അമിതാഭ് ബച്ചനോ, ഷാരൂഖ് ഖാനോ, സല്‍മാന്‍ ഖാനോ ഉണ്ടാകുമായിരിക്കും' സണ്ണിക്ക് സന്തോഷം അടക്കാനാകുന്നില്ല.

Advertisment

ആരാധകരെ കണ്ട് തനിക്ക് സന്തോഷം കണ്ട് കരച്ചില്‍ വന്നെന്നും, അത് അടക്കിപ്പിടിച്ച് ചിരിച്ചുകൊണ്ടാണ് അവരോട് കൈ വീശിക്കാണിച്ചതും അവരെ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞതെന്നും എന്നാണ് സണ്ണി പറയുന്നത്.

Read More: 'ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ മലയാളികൾ ഒന്നിച്ച ദിവസം' സണ്ണിച്ചേച്ചിയുടെ വരവ് ആഘോഷമാക്കി ട്രോളർമാരും

'സൗത്ത് ഇന്ത്യയില്‍ എവിടെ യാത്ര ചെയ്യുമ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് അവരുടെ സ്‌നേഹം. വല്ലാത്ത ആകാംക്ഷയാണ് അവര്‍ക്കെന്നെ കാണാന്‍. അതൊരിക്കലും മോശമായ രീതിയിലല്ല. സ്‌നേഹത്തോടെയാണ്.' സണ്ണി ലിയോണ്‍ വ്യക്തമാക്കി.

Advertisment

സ്ത്രീകള്‍ എപ്പോളും സ്വന്തം ജീവിതത്തെക്കുറിച്ച് സ്വന്തമായി തീരുമാനമെടുക്കാന്‍ പഠിക്കണമെന്നും ഇഷ്ടമുള്ളതു പോലെ ജീവിക്കാന്‍ പഠിക്കണമെന്നും സണ്ണി ലിയോണ്‍ പറയുന്നു. തനിക്ക് ഫെമിനിസ്റ്റ്, ഫെമിനിസം എന്നീ വാക്കുകളോട് താത്പര്യമില്ലെന്നും നല്ല മനുഷ്യരായിരിക്കുക എന്നതാണ് പ്രധാനമെന്നും സണ്ണി നിലപാട് വ്യക്തമാക്കി.

Salman Khan Amitabh Bachchan Sunny Leone Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: