ഈ വര്‍ഷം നിരവധി താരവിവാഹങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ബോളിവുഡിലെ, പുതിയ പ്രണയ ജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ആലിയയുടെ പിതാവ് മഹേഷ് ഭട്ട് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
മുംബൈയിലെ ഒരു പരിപാടിയില്‍ ഇതേക്കുറിച്ച് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ആലിയയുടെ മറുപടി രസകരമായിരുന്നു.
‘സത്യം പറഞ്ഞാല്‍, എനിക്കതേക്കുറിച്ച് സംസാരിക്കണ്ട. കാരണം അതേപ്പറ്റി പറയുമ്പോള്‍ എനിക്ക് നാണം വരും. ഞാന്‍ എന്റെ അച്ഛനെ സ്‌നേഹിക്കുന്നു. അദ്ദേഹം എന്തു പറഞ്ഞാലും തീര്‍ച്ചയായും അതു തന്നെയാണ് എന്റെ ലോകം. അതില്‍ കവിഞ്ഞ് എനിക്കൊന്നും പറയാനില്ല,’ ആലിയ വ്യക്തമാക്കി.
ദി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് മകളും രണ്‍ബീറും തമ്മിലുള്ള പ്രണയത്തെക്കുരിച്ച് മഹേഷ് ഭട്ട് വ്യക്തമാക്കിയത്.
Read More: ‘അവർ പ്രണയത്തിലാണ്’, രൺബീർ-ആലിയ പ്രണയം സ്ഥിരീകരിച്ച് മഹേഷ് ഭട്ട്
‘അതെ, അവര്‍ പ്രണയത്തിലാണ്. അത് മനസിലാക്കാന്‍ ഒരു ജീനിയസ് ആവേണ്ട കാര്യമില്ല. എനിക്ക് രണ്‍ബീറിനെ ഇഷ്ടമാണ്. അയാള്‍ നല്ലൊരു വ്യക്തമാണ്,’ എന്നായിരുന്നു മഹേഷ് ഭട്ടിന്റെ മറുപടി.
രണ്‍ബീര്‍-ആലിയ വിവാഹ അഭ്യൂഹങ്ങളെക്കുറിച്ചും മഹഷ് ഭട്ട് പ്രതികരിച്ചു. ”വിവാഹത്തെക്കുറിച്ച് തീരുമാനിക്കേണ്ടത് അവരാണ്. അത് എപ്പോള്‍ നടക്കുമെന്ന് എനിക്ക് പറയാന്‍ ആകില്ല. നമുക്ക് കാത്തിരിക്കാം.’
സോനം കപൂറിന്റെ വിവാഹ പാര്‍ട്ടിക്ക് രണ്‍ബീറും ആലിയയും ഒരുമിച്ച് എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുളള വാര്‍ത്തകള്‍ പുറത്തുവന്നത്. രണ്‍ബീറും ആലിയയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായതെന്നാണ് നിഗമനം. 2019 ലാണ് ഏവരും കാത്തിരിക്കുന്ന ഈ ചിത്രം റിലീസിനെത്തുന്നത്.