തന്റെ പേരിൽ ഇല്ലാത്ത പ്രസ്താവനകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന പുരസ്കാര ജേതാവായ നടി കനി കുസൃതി. താൻ പറയാത്ത കാര്യങ്ങളും തന്റെ നിലപാടിന് വിരുദ്ധമായ കാര്യങ്ങളും സ്വന്തം പേരിൽ പ്രചരിപ്പിക്കുന്ന കാര്യം സുഹൃത്തുക്കൾ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും, തന്റെ പേരിൽ ഇത്തരം പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി കൈക്കൊള്ളുന്നതാണെന്നും ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ കനി വ്യക്തമാക്കി.

കനിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

സംവരണത്തെ എതിർത്തും സാമ്പത്തിക അടിസ്ഥാനത്തിൽ ഭരണഘടനാപരമായ സംവരണ തത്വത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണത്തെ ഞാൻ അനുകൂലിക്കുകയും ചെയ്യുന്നു എന്ന തരത്തിൽ ഒരു വ്യാജ സ്റ്റെറ്റ്മെന്റ് എന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായ് സുഹ്യത്തുകൾ ശ്രദ്ധയിൽപ്പെടുത്തി. ആ വ്യാജ സ്റ്റേറ്റ്മെന്റിൽ എന്റെ വിദ്യാഭ്യാസം സംബന്ധിച്ച് എഴുതിയിരിക്കുന്നതെല്ലാം തന്നെ വസ്തുതാ വിരുദ്ധമാണ്. എന്റെ നിലപാടുകൾക്ക് വിരുദ്ധമായ് എന്റെ പേരിൽ ഇത്തരം പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി കൈക്കൊള്ളുന്നതാണ്.

സംവരണത്തെ എതിർത്തും സാമ്പത്തിക അടിസ്ഥാനത്തിൽ ഭരണഘടനാപരമായ സംവരണ തത്വത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണത്തെ ഞാൻ…

Posted by Kani Kusruti on Saturday, 24 October 2020

സജിൻ ബാബുവിന്റെ ബിരിയാണി എന്ന സിനിമയിലൂടെയാണ് കനി കുസൃതിയെ തേടി മികച്ച നടിക്കുള്ള 50ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം എത്തിയത്. ചിത്രത്തിൽ ഖദീജ എന്ന മുസ്ലീം യുവതിയായാണ് കനി എത്തിയത്. തന്റെ കൈയിൽ നിന്ന് എല്ലാം അപഹരിച്ച ഒരു സമൂഹത്തോട് അസാധാരണവും കഠിനവുമായ പ്രതികാരം ചെയ്യുന്ന കഥാപാത്രമാണ് ഖദീജയുടേത്.

Read More: കഥാപാത്രത്തോട് അഭിനേതാവ് പൂർണമായും യോജിക്കണം എന്നില്ല: കനി കുസൃതി

തുടക്കത്തിൽ ഈ വേഷം ചെയ്യാൻ താൻ മടിച്ചതിന്റെ ഒരു കാരണം ഖദീജയെ പ്രേരിപ്പിക്കുന്ന കോപവും നിരാശയും മനസിലാക്കുമ്പോൾ തന്നെ, ചിത്രത്തിന്റെ ഗതിയിൽ കഥാപാത്രം എടുക്കുന്ന തീരുമാനങ്ങളോട് തനിക്ക് വിയോജിപ്പുണ്ടായിരുന്നു എന്നതാണെന്ന് കനി ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

“ഞങ്ങളുടെ സാമൂഹിക പശ്ചാത്തലങ്ങൾ‌ വളരെ വ്യത്യസ്തമാണ്, മാത്രമല്ല അവൾ‌ക്കില്ലാത്ത ഒരുപാട് പ്രിവിലേജുകളും എനിക്കുണ്ട്. എന്നാൽ നിങ്ങൾ ഒരു വേഷം ചെയ്യുമ്പോൾ, നിങ്ങളുടെ കഥാപാത്രം ചെയ്യുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കുകയോ മനസിലാക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. അല്ലെങ്കിൽ, ഇത് ബോറടിപ്പിക്കും,” കനി പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook