ശിവസേനയെ അഭിനന്ദിച്ച് നവാസുദ്ദീന്‍ സിദ്ദീഖി

അങ്ങനെ ഒരു നടപടി ശിവസേനയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും നവാസുദ്ദീന്‍ സിദ്ദീഖി പറഞ്ഞു.

Shiv Sena, Bal Thackeray, Nawazuddin Siddiqui

അന്തരിച്ച ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ ജീവിതം സിനിമയാകുമ്പോള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാസുദ്ദീന്‍ സിദ്ദീഖിയാണെന്ന വസ്തുത നെറ്റി ചുളിച്ചുകൊണ്ടാണ് പലരും കേട്ടത്. എന്നാല്‍ ഇത്തരത്തിലൊരു വേഷം കൈകാര്യം ചെയ്യുന്നതിലും കുടിയേറ്റക്കാരോടും മുസ്ലീംങ്ങളോടും പൊതുവേ വിദ്വേഷ നിലപാടുകള്‍ സ്വീകരിക്കുന്ന ശിവസേന ഈ കഥാപാത്രം ചെയ്യാന്‍ തന്നെ സമീപിച്ചതിലും തനിക്ക് സന്തോഷം മാത്രമേയുള്ളുവെന്നാണ് നടന്‍ പറയുന്നത്.

‘ഇത്തരമൊരു കഥാപാത്രം അവതരിപ്പിക്കാന്‍ എന്നെ സമീപിച്ച ശിവസേനയെ ഞാന്‍ അഭിനന്ദിക്കുന്നു. ഞാനൊരു നടനാണ്. എന്റെ സംവിധായകനൊപ്പമിരുന്ന് ഒരു കഥാപാത്രത്തെ നന്നാക്കാനേ ഞാന്‍ ശ്രമിക്കു. എന്നാല്‍ ഇവരെ സംബന്ധിച്ച് എന്നെ ഈ വേഷത്തിലേക്ക് പരിഗണിക്കുക എന്നത് വലിയ കാര്യമാണ്.’ നവാസുദ്ദീന്‍ സിദ്ദീഖി പറഞ്ഞു.

രാംലീല എന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദീഖി ബുദ്ധന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ ശിവസേന എതിര്‍പ്പു പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് തെറ്റാണെന്നും അങ്ങനെ ഒരു നടപടി ശിവസേനയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും നവാസുദ്ദീന്‍ സിദ്ദീഖി പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: I appreciate shiv sena that they approached me for bal thackerays biopic says nawazuddin siddiqui

Next Story
പ്രേക്ഷകര്‍ തിരഞ്ഞെടുത്തു: സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച അഭിനേതാവ് ടോം ഹാങ്ക്സ്
The moderation of comments is automated and not cleared manually by malayalam.indianexpress.com