/indian-express-malayalam/media/media_files/uploads/2018/01/nawaz-759.jpg)
അന്തരിച്ച ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ ജീവിതം സിനിമയാകുമ്പോള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാസുദ്ദീന്‍ സിദ്ദീഖിയാണെന്ന വസ്തുത നെറ്റി ചുളിച്ചുകൊണ്ടാണ് പലരും കേട്ടത്. എന്നാല്‍ ഇത്തരത്തിലൊരു വേഷം കൈകാര്യം ചെയ്യുന്നതിലും കുടിയേറ്റക്കാരോടും മുസ്ലീംങ്ങളോടും പൊതുവേ വിദ്വേഷ നിലപാടുകള്‍ സ്വീകരിക്കുന്ന ശിവസേന ഈ കഥാപാത്രം ചെയ്യാന്‍ തന്നെ സമീപിച്ചതിലും തനിക്ക് സന്തോഷം മാത്രമേയുള്ളുവെന്നാണ് നടന്‍ പറയുന്നത്.
'ഇത്തരമൊരു കഥാപാത്രം അവതരിപ്പിക്കാന്‍ എന്നെ സമീപിച്ച ശിവസേനയെ ഞാന്‍ അഭിനന്ദിക്കുന്നു. ഞാനൊരു നടനാണ്. എന്റെ സംവിധായകനൊപ്പമിരുന്ന് ഒരു കഥാപാത്രത്തെ നന്നാക്കാനേ ഞാന്‍ ശ്രമിക്കു. എന്നാല്‍ ഇവരെ സംബന്ധിച്ച് എന്നെ ഈ വേഷത്തിലേക്ക് പരിഗണിക്കുക എന്നത് വലിയ കാര്യമാണ്.' നവാസുദ്ദീന്‍ സിദ്ദീഖി പറഞ്ഞു.
രാംലീല എന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദീഖി ബുദ്ധന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ ശിവസേന എതിര്‍പ്പു പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് തെറ്റാണെന്നും അങ്ങനെ ഒരു നടപടി ശിവസേനയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും നവാസുദ്ദീന്‍ സിദ്ദീഖി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.