സർ ജി, ഞാൻ നിങ്ങളുടെ വലിയൊരു ഫാനാണ്; ഫഹദിനോട് നസ്രിയ

ഫഫ ബോയ്, മൈ ബോയ് എന്നീ ഹാഷ് ടാഗുകളോടെയാണ് നസ്രിയ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്

Fahad Nazriya,

ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമാകുന്ന ‘മാലിക്’ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്തുവരികയാണ്. ചിത്രത്തിലെ ഫഹദിന്റെ പെർഫോമൻസ് ഇതിനകം തന്നെ നിരൂപക പ്രശംസ നേടി കഴിഞ്ഞു. ഇപ്പോഴിതാ, പ്രിയപ്പെട്ടവനെ അനുമോദിച്ചുകൊണ്ട് നസ്രിയ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

“സർ ജി.. ഞാൻ നിങ്ങളുടെ വലിയൊരു ഫാനാണ്. ഓരോ ദിവസവും എന്നെ അത്ഭുതപ്പെടുത്തുന്നു. ഞാൻ പക്ഷപാതത്തോടെ സംസാരിക്കുകയല്ല. ഇതൊരു ഫാൻ ഗേൾ മൊമന്റ് സെൽഫിയാണ്” നസ്രിയ കുറിക്കുന്നു.

ഫഫ ബോയ്, മൈ ബോയ് എന്നീ ഹാഷ് ടാഗുകളോടെയാണ് ഫഹദിനൊപ്പമുള്ള ചിത്രം നസ്രിയ ഷെയർ ചെയ്തിരിക്കുന്നത്.

Read more: Fahadh Faasil ‘Malik’ Movie Review & Rating: ചരിത്രവും ഭാവനയും കൂടികലരുന്ന ‘മാലിക്’; റിവ്യൂ

തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് നസ്രിയ ജീവിതത്തിലേക്ക് വന്നതാണെന്ന് പലയാവർത്തി ഫഹദ് പറഞ്ഞിട്ടുണ്ട്. തന്റെ നേട്ടങ്ങൾ എല്ലാം നസ്രിയ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണെന്നും നസ്രിയ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും താൻ ഒറ്റക്ക് ചെയ്യില്ലായിരുന്നു എന്നും ഫഹദ് പറയുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച സുദീർഘമായ കുറിപ്പിലാണ് ജീവിതത്തിലെ നസ്രിയയുടെ സ്വാധീനത്തെ കുറിച്ച് ഫഹദ് മനസ്സു തുറന്നത്.

“എന്റെ ചെറിയ നേട്ടങ്ങൾ പോലും ഞാൻ നസ്രിയയുടെ ഒപ്പം ജീവിതം പങ്കിടാൻ തുടങ്ങിയ ശേഷമാണ് ഉണ്ടായത്. ഇതൊന്നും ഞാൻ ഒറ്റക്ക് ചെയ്യിലായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. നസ്രിയക്ക് ഞങ്ങളുടെ കാര്യത്തിൽ ഉറപ്പ് തോന്നിയില്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്താകുമെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു.”

ബാംഗ്ലൂർ ഡേയ്സ് ഷൂട്ടിങ് സമയത്ത് നസ്രിയയെ പ്രൊപ്പോസ് ചെയ്തതും ഫഹദ് കുറിപ്പിൽ പറഞ്ഞു. ഒരു മോതിരത്തോടൊപ്പം കത്തു നൽകിയെന്നും, നസ്രിയ അതിനു ഒരു കൃത്യമായ മറുപടി നൽകിയില്ലെന്നും ഫഹദ് കുറിച്ചു. ബാംഗ്ലൂർ ഡെയ്‌സിന്റെ സമയത്ത് മൂന്ന് സിനിമകൾ ഉണ്ടായിരുന്നെന്നും അതിനിടയിൽ നസ്രിയയോടൊപ്പം സമയം ചെലവഴിക്കുന്നതിന് ബാംഗ്ലൂർ ഡെയ്‌സിന്റെ സെറ്റിൽ എത്താൻ ആഗ്രഹിച്ചിരുന്നെന്നും ഫഹദ് കുറിപ്പിൽ പറഞ്ഞു.

“എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതിനാൽ നസ്രിയക്ക്​ ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ വേണ്ടെന്നു വെക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അത്തരം ചിന്തകളൊക്കെ എന്നെ അലട്ടിയിരുന്നപ്പോൾ നസ്രിയയുടെ മറുപടി ഇങ്ങനെയായിരുന്നു, “ഹലോ മെത്തേഡ് ആക്ടർ, നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം? ലളിതമായ ഒരൊറ്റ ജീവിതമേ നമുക്കുള്ളു. അത്​ സ്വന്തം ഇഷ്​ടത്തിന്​ ജീവിക്കുക”. ഞങ്ങൾ വിവാഹിതരായിട്ട് ഏ​ഴ്​ വർഷമായി. ഇപ്പോഴും ഞാൻ ടി.വിയുടെ റിമോട്ട് ബാത്ത് റൂമിൽ മറന്നു വയ്ക്കുമ്പോൾ ‘നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം?’ എന്ന ചോദ്യം നസ്രിയ ആവർത്തിക്കും. കഴിഞ്ഞ ഏഴു വർഷം എനിക്ക് ഞാൻ അർഹിക്കുന്നതിലും കൂടുതൽ ലഭിച്ചു. ഞങ്ങൾ ഒന്നിച്ചു ജോലി ചെയ്യുന്നു, പരസ്പരം പിന്തുണയ്ക്കുന്നു, ഒന്നിച്ചു നിൽക്കുന്നു.”

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: I am your biggest fan nazriya to fahadh fazil

Next Story
രജിഷ വിജയനും തെലുങ്കിലേക്ക്Rajisha Vijayan, Rajisha Vijayan telugu movie, Rajisha vijayan latest photos, Rajisha vijayan photos, Rajisha vijayan age, Rajisha vijayan films, രജിഷ വിജയൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com