scorecardresearch

മുസ്ലിമായ ഞാൻ രാമായണത്തിന് സംഗീതം നൽകുന്നു, എനിക്ക് ആ കഥകൾ അറിയാം: റഹ്മാൻ

നിതേഷ് തിവാരിയുടെ 'രാമായണ'ത്തിന് സംഗീതമൊരുക്കുന്നതിനെക്കുറിച്ച് എ.ആർ. റഹ്മാൻ. രൺബീർ കപൂർ, യാഷ് എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിന് വേണ്ടി വിശ്വപ്രസിദ്ധ സംഗീതജ്ഞൻ ഹാൻസ് സിമ്മറുമായി റഹ്മാൻ ഒന്നിക്കുകയാണ്

നിതേഷ് തിവാരിയുടെ 'രാമായണ'ത്തിന് സംഗീതമൊരുക്കുന്നതിനെക്കുറിച്ച് എ.ആർ. റഹ്മാൻ. രൺബീർ കപൂർ, യാഷ് എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിന് വേണ്ടി വിശ്വപ്രസിദ്ധ സംഗീതജ്ഞൻ ഹാൻസ് സിമ്മറുമായി റഹ്മാൻ ഒന്നിക്കുകയാണ്

author-image
Entertainment Desk
New Update
AR Rahman Ramayana

എ ആർ റഹ്മാൻ

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഇന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'ത്തിന് സംഗീതമൊരുക്കുന്നതിനെക്കുറിച്ച് മനസ്സ് തുറന്ന് എ.ആർ. റഹ്മാൻ. ഹോളിവുഡ് സംഗീത ഇതിഹാസം ഹാൻസ് സിമ്മറുമായി ഈ ചിത്രത്തിനായി അദ്ദേഹം കൈകോർക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 

Advertisment

2025 റഹ്മാനെ സംബന്ധിച്ച് തിരക്കേറിയ വർഷമായിരുന്നു. ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന 'രാമായണ'ത്തിലൂടെ റഹ്മാൻ വീണ്ടും ആഗോള ശ്രദ്ധാകേന്ദ്രമാവുകയാണ്. ഹാൻസ് സിമ്മറും റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 

Also Read: മഞ്ജുവിനെ ഓർത്ത് അഭിമാനം മാത്രം, പക്വവും ധീരവുമാണ് അവളുടെ തീരുമാനങ്ങൾ: മധു വാര്യർ

മതപരമായ വിശ്വാസങ്ങൾ സംഗീതത്തെ സ്വാധീനിക്കുന്നുണ്ടോ? ബിബിസി ഏഷ്യൻ യൂട്യൂബ് ചാനലിൽ സംസാരിക്കവെ, തന്റെ മതവിശ്വാസങ്ങൾ രാമായണത്തിന് സംഗീതം നൽകുമ്പോൾ ഒരു തടസ്സമാകുന്നുണ്ടോ എന്ന ചോദ്യത്തിന് റഹ്മാൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു:

"ഞാൻ പഠിച്ചത് ഒരു ബ്രാഹ്മണ സ്കൂളിലാണ്. അവിടെ എല്ലാ വർഷവും രാമായണത്തെയും മഹാഭാരതത്തെയും കുറിച്ച് ക്ലാസ്സുകൾ ഉണ്ടാകുമായിരുന്നു, അതുകൊണ്ട് തന്നെ എനിക്ക് ആ കഥകൾ അറിയാം. ഉന്നതമായ ആശയങ്ങളെയും മൂല്യങ്ങളെയും കുറിച്ചാണ് ആ കഥകൾ പറയുന്നത്. ആളുകൾ പലതും വാദിച്ചേക്കാം, പക്ഷേ എവിടെ നിന്ന് എന്ത് നല്ലത് പഠിക്കാൻ കിട്ടിയാലും അതിനെ ഞാൻ വിലമതിക്കുന്നു. അറിവ് എന്നത് അമൂല്യമാണെന്നും അത് എവിടെ നിന്ന് ലഭിച്ചാലും സ്വീകരിക്കണമെന്നുമാണ് പ്രവാചകൻ പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ നിന്ന് എനിക്ക് മാറിനിൽക്കാൻ കഴിയില്ല."

Also Read: താൻ വെട്ടിയത് കാരണവരുടെ ഡമ്മിക്കിട്ടാണെന്ന് അറിഞ്ഞ നാഗവല്ലി കട്ട കലിപ്പിലാണ്; വീഡിയോ

"നമ്മൾ സ്വാർത്ഥതയിൽ നിന്നും സങ്കുചിത ചിന്താഗതികളിൽ നിന്നും ഉയർന്നു ചിന്തിക്കേണ്ടതുണ്ട്. നമ്മൾ പ്രകാശിക്കുമ്പോൾ ആ പ്രകാശം മറ്റുള്ളവരിലേക്കും പടരും, അത് വളരെ പ്രധാനമാണ്. ഈ പ്രോജക്റ്റിൽ എനിക്ക് വലിയ അഭിമാനമുണ്ട്. കാരണം ഇത് ഇന്ത്യയിൽ നിന്ന് ലോകത്തിന് നൽകുന്ന ഒരു സ്നേഹസമ്മാനമാണ്. ഇതിൽ ഹാൻസ് സിമ്മർ ജൂതനാണ്, ഞാൻ മുസ്ലിമാണ്, രാമായണം ഹിന്ദു ഇതിഹാസവുമാണ്. ഇത് വലിയൊരു ഒത്തുചേരലാണ്."

എന്തുകൊണ്ടാണ് ഹാൻസ് സിമ്മറുമായി ഒന്നിക്കാൻ ഇത്രയും കാലതാമസം എടുത്തത് എന്ന ചോദ്യത്തിന്, തന്റെ കരിയറിന്റെ തുടക്കത്തിൽ സ്വതന്ത്രമായി നിൽക്കാനാണ് ആഗ്രഹിച്ചിരുന്നതെന്ന് റഹ്മാൻ പറഞ്ഞു. എന്നാൽ നിതേഷ് തിവാരിയും നിർമ്മാതാവ് നമിതും ഈ ഓഫറുമായി വന്നപ്പോൾ താനത് സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നുവെന്നും റഹ്മാൻ പറഞ്ഞു. 

Also Read: New malayalam OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ മലയാളം ചിത്രങ്ങൾ

"ഇത് ഞങ്ങളെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതാണ്. ഭാരതീയർക്ക് ഇത്രയേറെ പ്രധാനപ്പെട്ട, എല്ലാവർക്കും അറിയാവുന്ന ഒരു ഇതിഹാസത്തെ പുതിയ രീതിയിൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നത് വലിയൊരു ഉത്തരവാദിത്തമാണ്," ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ റഹ്മാൻ പറഞ്ഞു. പ്രശസ്ത കവി ഡോ. കുമാർ വിശ്വാസ് ആണ് വരികൾ എഴുതിയിരിക്കുന്നത്. രാമായണത്തെക്കുറിച്ച് ആഴത്തിലുള്ള അറിവുള്ള ആളാണ്  ഡോ. കുമാർ വിശ്വാസ് എന്നും റഹ്മാൻ കൂട്ടിച്ചേർത്തു. 

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂർ, യാഷ്, സായ് പല്ലവി, സണ്ണി ഡിയോൾ, കാജൽ അഗർവാൾ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.

Also Read:  നയൻതാരയോ കിയാരയോ? ടോക്സിക്കിൽ കൂടുതൽ പ്രതിഫലം വാങ്ങുന്നത് ആര്?

A R Rahman

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: