/indian-express-malayalam/media/media_files/uploads/2023/05/Pearly-Maaney.png)
Happy Birthday Pearle Maany
മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള അവതാരകയാണ് പേളി മാണി. രസകരമായ സംസാര ശൈലിയും ലളിതമായ പെരുമാറ്റവുമാണ് പേളിയെ പ്രിയങ്കരിയാക്കിയത്. മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' റിയാലിറ്റി ഷോയിലെ അവതരാകയായെത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്. ഇതിൽ പേളി - ജിപി, പേളി - ആദിൽ എന്നീ കോമ്പോകളും ടെലിവിഷനിൽ ഹിറ്റായി. പിന്നീട് അനവധി സ്റ്റേജ് ഷോകളിൽ പ്രത്യക്ഷപ്പെട്ട പേളി ബിഗ് ബോസ് മലയാളത്തിൽ മത്സരിക്കുകയും ചെയ്തു.
ബിഗ് ബോസിലൂടെയാണ് ശ്രീനിഷ് അരവിന്ദിനെ പരിചയപ്പെടുന്നതും ഇരുവരുടെയും പ്രണയം വിവാഹത്തിലെത്തുന്നതും. യൂട്യൂബ് ചാനലും വ്ളോഗുകളുമൊക്കെയായി പേളിയും ശ്രീനിഷും മകൾ നിലയും മലയാളികളുടെ പ്രിയപ്പെട്ട കുടുംബമാണ്.
പേളിയുടെ പിറന്നാൾ ദിവസമായ ഇന്ന് ശ്രീനിഷ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പും വീഡിയോയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"എന്റെ പ്രിയപ്പെട്ട ഭാര്യയ്ക്ക്, ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലേക്കും സന്തോഷവും സ്നേഹവും നിറയ്ക്കുന്നത് നീയാണ്. മനസ്സ് സന്തോഷിപ്പിക്കുന്ന, ഒരു പുഞ്ചിരി കൊണ്ട് എന്റെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടു വരുന്ന സ്ത്രിയ്ക്ക് പിറന്നാൾ ആശംസകൾ. സാഹസികതയും പൊട്ടിച്ചിരികളും സ്നേഹവും നിറഞ്ഞ മറ്റൊരു വർഷം. നീ എന്റെ കൂടെയുള്ളതിൽ ഞാനെന്നും കടപ്പെട്ടവനായിരിക്കും പിറന്നാൾ ആശംസകൾ പൊണ്ടാട്ടീ," ശ്രീനിഷ് കുറിച്ചു. പേളിയ്‌ക്കൊപ്പമുള്ള രസകരമായ മുഹൂർത്തങ്ങൾ ചേർത്തൊരുക്കിയ ഒരു വീഡിയോയും ശ്രീനിഷ് പങ്കുവച്ചിട്ടുണ്ട്.
അനവധി ആരാധകർ വീഡിയോയ്ക്ക് താഴെ ആശംസകൾ അറിയിച്ചു. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. മാർച്ച് 20നായിരുന്നു മകൾ നിലയുടെ ജനനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us