പ്രണയനൈരാശ്യം മൂലം ആത്മഹത്യയ്ക്കു ശ്രമിച്ച സംവിധായകനും നടനുമായ ഹുച്ച വൈങ്കട്ടും ആരോപണവിധേയയായ സഹതാരം രചനയും തമ്മിൽ വാക്പോര്. ആരോഗ്യനില മെച്ചപ്പെട്ട ശേഷം ഹുച്ച വൈങ്കട്ട് ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായത്.

വെങ്കട്ടിനെ താൻ പ്രണയിച്ചിട്ടില്ലെന്നും വിവാഹ അഭ്യർഥനയുമായി അയാൾ തന്റ പിറകേ നടന്നുവെന്നുമായിരുന്നു രചന പറഞ്ഞിരുന്നത്. രചന പറയുന്നത് മുഴുവൻ കളളമാണെന്ന് വെങ്കട്ട് ചാനലിൽ പറഞ്ഞു. ”നീ അയച്ച മെസേജ് നോക്ക്. അതിനെക്കുറിച്ച് നീ വിശദീകരിക്കണം. എന്റെ അച്ഛൻ എല്ലാത്തിനും സാക്ഷിയാണ്. എനിക്ക് നിന്നെ ഇപ്പോഴും ഇഷ്ടമാണ്. പക്ഷേ നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ലായിരുന്നുവെന്നു മാത്രം പറയരുതെന്ന്” വെങ്കട്ട് രചനയോട് പറഞ്ഞു. ഇതുകേട്ട രചന പൊട്ടിത്തെറിച്ചു.

”നിന്നോട് ഞാൻ എപ്പോഴാണ് ഐ ലവ് യൂ പറഞ്ഞതെന്ന്” രചന ചോദിച്ചു. ”നിന്നെ ഞാൻ പ്രേമിച്ചിട്ടില്ല. നിന്റെ കൂടെ ഷോയിൽ പങ്കെടുക്കുക മാത്രമാണ് ചെയ്തത്. അതൊരു റിയാലിറ്റി ഷോ മാത്രമാണ്, ജീവിതമല്ല. ഞാനൊരിക്കലും നിന്നെ പ്രണയിച്ചിട്ടില്ലെന്നും” രചന തുറന്നടിച്ചു.

Read More: സഹതാരം വിവാഹ അഭ്യർഥന നിരസിച്ചു, കന്നഡ നടൻ ആത്മഹത്യയ്ക്കു ശ്രമിച്ചു

റിയാലിറ്റി ഷോയിലെ തന്റെ ജോഡിയായ രചന വിവാഹ അഭ്യർഥന നിരസിച്ചതിൽ മനംനൊന്താണ് കന്നഡ നടനും റിയാലിറ്റി ഷോ താരവുമായ ഹുച്ച വെങ്കട്ട് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നായിരുന്നു റിപ്പോർട്ട്. ബെംഗളൂരുവിലെ തന്റെ ഫാംഹൗസിൽ വച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. റിയാലിറ്റി ഷോയായ സൂപ്പർ ജോഡി സീസൺ 2 വിലെ ജോഡികളാണ് വെങ്കട്ടും രചനയും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ