ഇന്ത്യന്‍ യുവത്വത്തിന്റെ എക്കാലത്തേയും സൗന്ദര്യ സ്വപ്‌നമാണ് ഹൃത്വിക് റോഷന്‍. അഭിനയവും സൗന്ദര്യവും മാത്രമല്ല, അദ്ദേഹം സ്വന്തം ശരീരത്തെ സംരക്ഷിക്കുന്നതും ഏറെ പ്രശംസനീയമാണ്. വലത് കാലിലെ ഡിസ്‌ക് തെറ്റുകയും ലിഗമെന്റ് പൊട്ടുകയും ചെയ്ത് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് മാറി നിന്ന ഹൃത്വിക് കഴിഞ്ഞ എട്ട് മാസക്കാലയളവില്‍ തിരിച്ചുവരവിന്റെ പാതയിലായിരുന്നു.

തന്റെ പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ടൈഗര്‍ ഷറോഫ്, വാണി കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം.

പരുക്കുകളില്‍ നിന്നും തിരിച്ചു കയറാന്‍ കഠിനമായ ദിനചര്യകളാണ് ഹൃത്വിക് പിന്തുടര്‍ന്നിരുന്നതെന്ന് മിഡ്-ഡേയിലെ ലേഖനം പറയുന്നു. ഫിറ്റ്‌നെസ്സില്‍ പ്രശസ്തനായ താരം ഇപ്പോള്‍ മുമ്പത്തെക്കാള്‍ ശക്തനാണ്. സംശയമുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പരിശോധിക്കാം.

View this post on Instagram

1st september 2018. . Behind the scenes. . Rehabilitating and re conditioning my body has taken almost 10 months now. And I’m still in the process. . Torn right ankle ligaments and a sprained left plus a thorasic slip disc. As if one wasn’t enough. . My coordination was incredibly messed up. I’d say jump and my body wouldn’t listen. Couldn’t load the feet or my spine. Needless to say i was losing muscle mass and gaining unwanted weight by the day. Couldn’t do any cardio or weights. Only thing I could control so as to not fall off the grid completely was my diet. Not eating the stuff I liked frustrated me further. . I’v been sharing a few clips here from that journey. ZmR’s with light weights, band work plus whole lot of other techniques I discovered. The most important being writing down each day’s progress. I’d aim to do 1 more than yesterday. . I hope it helps those who are currently in pain or injured. My rehab and conditioning has been frustratingly slow, after 3 months of a lot of effort and very little results, i was plagued with self doubt and a part of me wanted to quit. . But there is magic in consistency. . Trust it. And keep going. . All the best! . @swapneelhazare @kuldeepshashi #keepgoing #bethebestversionofyourself #nevergiveup #keepdiscovering #keepcreating #onelife

A post shared by Hrithik Roshan (@hrithikroshan) on

വളരെ കഠിനമായി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി വീഡിയോകളുണ്ട്. വ്യായാമത്തിനിടെ പലപ്പോഴും വേദനയെടുത്ത് അദ്ദേഹം നിര്‍ത്തുന്നതും കാണാം.

ഹൃത്വക്കിന് പേശികളെ ബാധിക്കുന്ന ഗുരുതരമായ രോഗം ജന്മനാ ഉണ്ടായിരുന്നതായി സഹോദരി സൂനൈന മുമ്പ് പറഞ്ഞിരുന്നു. 15 വയസു മുതല്‍ സിനിമാ നടനാകണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തിന് അതൊരു തടസമാകും എന്നായിരുന്നു എല്ലാവരു കരുതിയിരുന്നത്. ഡോക്ടര്‍മാര്‍ പോലും അങ്ങനെ വിധിയെഴുതിയെന്ന് സൂനൈന പറയുന്നു.

‘അഭിനയം ജോലിയായി തിരഞ്ഞെടുക്കരുതെന്നും അവന് ഒരിക്കലും കഠിനമായ വ്യായാമങ്ങളൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീരത്തിന് അമിതഭാരം കൊടുക്കുന്ന ഒരു പ്രവൃത്തിയും ചെയ്യരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ എന്റെ സഹോദരന്‍ അതിനു വഴങ്ങിയില്ല. അവന്‍ മെഡിക്കല്‍ സയന്‍സിനെ വെല്ലുവിളിച്ചു. വേദനകളെ കടിച്ചമര്‍ത്തി മനക്കരുത്ത് കൊണ്ട് ജീവിതം കെട്ടിപ്പടുത്തു.’

‘കുട്ടിക്കാലത്ത് ഹൃത്വികിന് വിക്ക് ഉണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സഹപാഠികളുടെ പരിഹാസം അവനെ കൂടുതല്‍ അന്തര്‍മുഖനാക്കി. അതിനെ മറികടക്കാന്‍ മണിക്കൂറുകളോളം പുസ്തകങ്ങള്‍ ഉറക്കെ വായിക്കുമായിരുന്നു. അന്ന് അവന് പതിമൂന്ന് വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ,’സൂനൈനയുടെ വാക്കുകള്‍.

അടുത്തിടെയാണ് പിതാവ് രാകേഷ് റോഷന് ക്യാന്‍സറാണെന്ന് ഹൃത്വിക് വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹത്തിന്റെ ശസ്ത്രക്രിയ ദിവസം അച്ഛനോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഹൃത്വിക്കിന്റെ വെളിപ്പെടുത്തല്‍.

Read More: ഹൃത്വിക് റോഷനെ അല്ലാതെ വേറെ ആരേയും സിനിമയില്‍ ചുംബിക്കില്ല: തമന്ന

‘ഇന്ന് രാവിലെ ഞാന്‍ അച്ഛനോട് ഒരു ചിത്രം വേണമെന്ന് ആവശ്യപ്പെട്ടു. സര്‍ജറി ദിവസവും അദ്ദേഹം ജിം മുടക്കില്ലെന്നെനിക്കറിയാം. എനിക്കറിയാവുന്ന ശക്തരായ മനുഷ്യരില്‍ ഒരാളാണ് അദ്ദേഹം. ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് അദ്ദേഹം തൊണ്ടയിലെ സ്‌ക്വമോസ് സെല്‍ കാര്‍സിനോമയുടെ ആദ്യ ഘട്ടത്തിലാണെന്ന് കണ്ടെത്തുന്നത്. എന്നാല്‍ വളരെയധികം ഊര്‍ജ്ജസ്വലനായി അദ്ദേഹം അതിനെ പൊരുതി മുന്നേറുന്നു. ഞങ്ങളുടെ കുടുംബത്തിന് അദ്ദേഹത്തെ പോലൊരു തലവനെ കിട്ടിയത് അഭിമാനവും അനുഗ്രഹവുമാണ്. അച്ഛനെ ഞാന്‍ സ്‌നേഹിക്കുന്നു,’ ഇതായിരുന്നു ഹൃത്വിക് റോഷൻ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook