പ്രിയതാരത്തെ നേരിട്ട് കണ്ട സന്തോഷത്തിൽ ഹൃത്വിക്കിനോട് ചേർന്നു നിൽക്കുന്ന രണ്ടു കുട്ടികൾ.അതിലൊരാൾ ഇന്ന് സിനിമാപ്രേമികൾക്ക് ഏറെ സുപരിചിതനാണ്. ഹൃത്വിക്കിനൊപ്പമുള്ള വിക്കി കൗശാലിന്റെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

എഞ്ചിനീയറിംഗ് ബിരുദധാരിയായ വിക്കി ഗാങ്ങ് ഓഫ് വസിപൂര് എന്ന ചിത്രത്തിൽ അനുരാഗ് കശ്യപിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചുകൊണ്ടാണ് വിക്കി സിനിമാരംഗത്ത് എത്തുന്നത്. കശ്യപിന്റെ ഒന്നു രണ്ടു ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ വിക്കി അഭിനയിക്കുകയും ചെയ്തു. 2015ൽ മസാൻ എന്ന ചിത്രത്തിലാണ് ഒരു പ്രധാന കഥാപാത്രത്തെ വിക്കി അവതരിപ്പിക്കുന്നത്. രാമൻ രാഘവ് 2.0, റാസി, സഞ്ജു തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ വിക്കി ശ്രദ്ധ നേടി. ലവ് പെർ സ്ക്വർ ഫീറ്റ്, ലറ്റ് സ്റ്റോറിസ്, ഉറി: ദി സർജിക്കൽ സ്ട്രൈക്ക്, സർദ്ദാർ ഉദ്ദ എന്നിവയാണ് മറ്റു പ്രധാന സിനിമകൾ. ഉറി: ദി സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി.
കഴിഞ്ഞ ഡിസംബറിലായിരുന്നു ബോളിവുഡ് താരം കത്രീന കൈഫുമായുള്ള വിക്കിയുടെ വിവാഹം. സവായ് മധോപൂരിലെ ചൗത് കാ ബർവാര പട്ടണത്തിലെ സിക്സ് സെൻസസ് ഫോർട്ട് ബർവാരയിലായിരുന്നു ഇരുവരുടെയും വിവാഹചടങ്ങുകൾ അരങ്ങേറിയത്.