scorecardresearch

യാത്രക്കാർ തിരിഞ്ഞുനോക്കി, ദേ നിൽക്കുന്നു ഹൃത്വിക് റോഷൻ; മെട്രോയിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ

ട്രാഫിക് തിരക്കൊഴിവാക്കാനായി ജോലിസ്ഥലത്തേക്ക് മെട്രോയിൽ യാത്ര ചെയ്ത അനുഭവം പങ്കിടുകയാണ് ഹൃത്വിക്

ട്രാഫിക് തിരക്കൊഴിവാക്കാനായി ജോലിസ്ഥലത്തേക്ക് മെട്രോയിൽ യാത്ര ചെയ്ത അനുഭവം പങ്കിടുകയാണ് ഹൃത്വിക്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Hrithik Roshan | Hrithik Roshan metro | Hrithik Roshan metro ride | Hrithik Roshan instagram

മെട്രോ യാത്രയ്ക്കിടയിൽ സഹയാത്രക്കാർക്കൊപ്പം ഹൃത്വിക്

മെട്രോ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ തൊട്ടടുത്ത സീറ്റിൽ സാക്ഷാൽ ഹൃത്വിക് റോഷനെ കണ്ടാലോ? ആരുമൊന്ന് അമ്പരക്കില്ലേ? കഴിഞ്ഞ ദിവസം ഡൽഹി മെട്രോയിൽ യാത്ര ചെയ്ത യാത്രക്കാരെ കാത്തിരുന്നതും അമ്പരപ്പും കൗതുകവും സമ്മാനിക്കുന്ന അതുപോലൊരു കാഴ്ചയായിരുന്നു. തന്റെ ആഢംബര കാർ ഉപേക്ഷിച്ച് സ്റ്റുഡിയോയിലേക്കുള്ള യാത്ര മെട്രോയിലാക്കുകയായിരുന്നു ഹൃത്വിക്.

Advertisment

മെട്രോ യാത്രയ്ക്കിടെ, കൗതുകത്തോടെയും സന്തോഷത്തോടെയും തന്നെ സമീപിച്ച ആരാധകരോട് സംസാരിക്കാനും അവർക്കൊപ്പം ചിത്രങ്ങൾ പകർത്താനും ഹൃത്വിക് മറന്നില്ല. മെട്രോ യാത്രാ അനുഭവത്തെ കുറിച്ചുള്ള കുറിപ്പും ചിത്രങ്ങളും വീഡിയോയുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു നീല ടീ ഷർട്ടും ഡെനിമും ആയിരുന്നു താരത്തിന്റെ വേഷം. തന്റെ വസ്ത്ര ബ്രാൻഡായ എച്ച്ആർഎക്‌സിന്റെ തൊപ്പിയും ഹൃത്വിക് ധരിച്ചിരുന്നു. സെൽഫിയെടുക്കാൻ തിരക്കുകൂട്ടിയ ആരാധകരെയെല്ലാം വളരെ ശാന്തനായാണ് ഹൃത്വിക് എതിരേറ്റത്.

"ജോലിയ്ക്ക് പോവാൻ ഇന്ന് മെട്രോ തിരഞ്ഞെടുച്ചു. മധുരതരമായി പെരുമാറുന്ന ചില ആളുകളെ കണ്ടുമുട്ടി. അവരെനിക്ക് തന്ന സ്നേഹം നിങ്ങളുമായി പങ്കിടുന്നു. അതിമനോഹരമായിരുന്നു ആ അനുഭവം. ചൂടിനെയും ട്രാഫിക്കിനെയും മറികടക്കാൻ മെട്രോ യാത്ര സഹായിച്ചു," ഹൃത്വിക് കുറിച്ചു.

Advertisment

സിദ്ധാർത്ഥ് ആനന്ദിന്റെ ആക്ഷൻ ത്രില്ലറായ ഫൈറ്റർ എന്ന ചിത്രത്തിലാണ് ഹൃത്വിക് ഇപ്പോൾ അഭിനയിക്കുന്നത്. ദീപിക പദുക്കോണും അനിൽ കപൂറുമാണ് സഹതാരങ്ങൾ. ചിത്രം 2024 ജനുവരി 25ന് തീയറ്ററുകളിൽ എത്തും . 2014ലെ ബാംഗ് ബാംഗ്, 2019ലെ വാർ എന്നിവയ്ക്ക് ശേഷം ഹൃത്വിക്കും സിദ്ധാർത്ഥും കൈകോർക്കുന്ന ചിത്രമാണിത്.

Hrithik Roshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: