വേർപിരിഞ്ഞെങ്കിലും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് നടൻ ഹൃതിക്ക് റോഷനും സൂസൈയ്‌നും. കുട്ടികളെ തങ്ങളുടെ വേർപിരിയൽ ഒരിക്കലും ബാധിക്കരുതെന്ന് ഇരുവർക്കും നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ അവർക്ക് ആവശ്യമുളളപ്പോഴെല്ലാം തങ്ങൾ ഒരുമിച്ചുണ്ടാകുമെന്ന് അവർ പറയുകയും ചെയ്‌തിരുന്നു. ഇക്കഴിഞ്ഞ പുതുവത്സരവും കുട്ടികളോടൊപ്പമാണ് ഇരുവരും ഒന്നിച്ച് ആഘോഷിച്ചത്. പാർട്ടികളിലും ആഘോഷങ്ങളിലും മറ്റും പരസ്‌പരം കാണുമ്പോൾ വീണ്ടും ഒത്തുകൂടുകയും സംസാരിക്കുകയും സൗഹൃദം പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു.
hrithik sussanne

ഹൃതിക്കും കങ്കണയുമായുളള​ ഗോസിപ്പുകളും ഇതിനിടെ തുടർക്കഥയായിരുന്നു. കങ്കണയുടെ വിഷയത്തിൽ ഇത്രയേറെ വിവാദങ്ങളുണ്ടായിട്ടും ഹൃതിക്ക് മൗനം പാലിച്ചു. ഇനി ഹൃതിക്കുമായി ഒരു വിവാഹജീവിതമുണ്ടാകില്ലെന്ന് സൂസൈയ്ൻ പറഞ്ഞു. എന്നാൽ അപ്പോഴും ഹൃതിക്ക് മനസ്സു തുറന്നില്ല.
hrithik sussanne

എന്നാൽ സൂസൈയ്നുമായി തനിക്ക് നല്ല സുഹൃത്ബന്ധമാണെന്നും പരസ്പരം ഇപ്പോഴും ഇഷ്‌ടപ്പെടുന്നുണ്ടെന്നുമാണ് ഹൃതിക്ക് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. തങ്ങൾക്ക് ഇപ്പോഴും പരസ്പര സ്നേഹവും കരുതലും ഉണ്ടെന്നും ഹൃതിക്ക് പറഞ്ഞു. ജീവിതം താൻ വളരെയേറെ ആഘോഷിക്കുന്നുണ്ടെന്നും അതിന് തനിക്ക് ഒരു സ്ത്രീയുടെ സ്നേഹത്തിന്റെ ആവശ്യമില്ലെന്നും താരം ഡിഎൻഎയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
hrithik sussanne

“എനിക്ക് ആരുടെയെങ്കിലും കുറവ് നികത്തണമെന്ന് ഇതുവരെ തോന്നിയിട്ടില്ല. ഞാൻ പൂർണ ജീവിതമാണ് നയിക്കുന്നത്”, ഹൃതിക്ക് കൂട്ടിച്ചേർത്തു. ഹൃതിക്കിന്റെ ‘കാബിൽ” ഇന്ത്യയിലും പാക്കിസ്ഥാനിലും തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. റിലീസ് ചെയ്‌ത് ഒരാഴ്‌ചയ്‌ക്കുളളിൽ തന്നെ 125 കോടി ചിത്രം നേടിയിട്ടുണ്ട്. കാബിൽ കണ്ട സൂസൈയ്ൻ ഹൃതിക്കിനെയോർത്ത് അഭിമാനിക്കുന്നുവെന്ന് പറഞ്ഞിരുന്നു.
hrithik sussanne

hrithik sussanne

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook