ഹൃത്വിക് റോഷന്റെ സഹോദരി സുസൈനയുടെ ചിത്രം കണ്ട് ബോളിവുഡ് സുന്ദരിമാർ പോലും അമ്പരന്നിരിക്കുകയാണ്. സുനൈനയുടെ ഫിറ്റ്നസ് രഹസ്യത്തെക്കുറിച്ചാണ് ഇപ്പോൾ ഏവർക്കും അറിയേണ്ടത്. ഹൃത്വിക് തന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് സുനൈനയുടെ പഴയ ചിത്രവും ഇപ്പോഴത്തെ ചിത്രവും കണ്ടാൽ ശരിക്കും അതിശയം തോന്നിപ്പോകും. ശരീരഭാരം കുറച്ച് സുനൈന അതി സുന്ദരിയായിരിക്കുന്നു. ചിത്രങ്ങളിൽ 43 കാരനായ ഹൃത്വിക്കിനേക്കാൾ പ്രായക്കുറവ് തോന്നും സുനൈനയ്ക്ക്.
Now that's what I call a transformation !! So so proud of you didi @roshansunaina #keepgoing #impossibleisNothing pic.twitter.com/yQA4OZ4N9K
— Hrithik Roshan (@iHrithik) September 7, 2017
‘ഇതാണ് രൂപമാറ്റം എന്നു പറയുന്നത്. ദീദിയെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു’- ചിത്രങ്ങൾക്കൊപ്പം ഹൃത്വിക് കുറിച്ചത് ഇങ്ങനെ. 1200 ഓളം തവണയാണ് ഹൃത്വിക്കിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്യപ്പെട്ടത്. കഠിനാധ്വാനം ചെയ്താൽ എന്തും സാധിക്കും എന്നതിന്റെ തെളിവു കൂടിയാണ് സുനൈനയുടെ ചിത്രങ്ങൾ.
5 വർഷം മുൻപ് സുനൈനയ്ക്ക് കാൻസർ രോഗം പിടിപെട്ടിരുന്നു. കാൻസറിനെ ധീരതയോടെ ചെറുത്ത് സുനൈന ജീവിതത്തിലേക്ക് മടങ്ങിവന്നു. മോഹൻ നാഗറാണ് സുനൈനയുടെ ഭർത്താവ്. ഇരുവർക്കും ഒരു മകളുണ്ട്.