scorecardresearch

Latest News

അറുപത്തിയെട്ടിലും വർക്ക്ഔട്ട് മുടക്കാതെ ഹൃത്വിക്കിന്റെ അമ്മ; വീഡിയോയുമായി താരം

തന്റെ അമ്മ 58-ാം വയസ്സിലാണ് വർക്ക്ഔട്ട് തുടങ്ങിയതെന്നും ഹൃത്വിക് പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്

Hrithik Roshan, Pinky, ie malayalam

ഹൃത്വിക് റോഷനെ പോലെ അമ്മ പിങ്കി റോഷനും ഫിറ്റ്നസ് പ്രേമിയാണ്. അമ്മയുടെ വർക്ക്ഔട്ടിന് എപ്പോഴും പിന്തുണ നൽകി കൂടെ നിൽക്കുന്ന മകനാണ് ഹൃത്വിക്. അമ്മയുടെ വർക്ക്ഔട്ട് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടൻ. മറ്റെല്ലാം അമ്മമാർക്കും ഇതൊരു പ്രചോദനമാകണമെന്ന കുറിപ്പും ഹൃത്വിക് പങ്കുവച്ചിട്ടുണ്ട്.

”68-ാം വയസ്സിലും ഫിറ്റ്‌നസിനും ആരോഗ്യത്തിനും അമ്മ കൊടുക്കുന്ന പ്രാധാന്യം കാണുമ്പോൾ ഏത് പ്രായത്തിലും വർക്ക്ഔട്ട് തുടങ്ങാമെന്ന പ്രതീക്ഷയാണ് നൽകുന്നത്. അമ്മയും മോശം ദിവസങ്ങളിലൂടെ കടന്നുപോയത് ഞാൻ കണ്ടിട്ടുണ്ട്. ജിമ്മിലേക്ക് വീണ്ടും തിരിച്ചു വരിക എത്ര പ്രയാസകരമായിരുന്നുവെന്ന് കണ്ടിട്ടുണ്ട്. ആരാധകരുടെ പിന്തുണ കൊണ്ട് മാത്രമാണ് അമ്മ വീണ്ടും വർക്ക്ഔട്ട് തുടങ്ങിയത്. എന്റെ അമ്മയ്ക്ക് ശക്തമായ പിന്തുണ നൽകിയ എല്ലാവർക്കും വേണ്ടിയുള്ളതാണ് ഈ കുറിപ്പെ”ന്നാണ് ഹൃത്വിക് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

തന്റെ അമ്മ 58-ാം വയസ്സിലാണ് വർക്ക്ഔട്ട് തുടങ്ങിയതെന്നും ഹൃത്വിക് പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. വൈകിപ്പോയെന്ന് ചിന്തിക്കുന്ന എല്ലാം മാതാപിതാക്കൾക്കും വേണ്ടിയാണ് ഇത് പറയുന്നത്. ഒരിക്കലും വൈകിയിട്ടില്ല. നിങ്ങളുടെ കുട്ടികൾക്കുവേണ്ടി ഇത് ചെയ്യൂ. അവർ നിങ്ങളെ സ്നേഹിക്കുമെന്നും ഹൃത്വിക് പോസ്റ്റിൽ പറയുന്നു.

ഈ മാസമാണ് ഹൃത്വിക്കിന് 48 വയസ്സ് പൂർത്തിയായത്. ‘വാർ’ സിനിമയാണ് ഹൃത്വിക്കിന്റേതായി അവസാനം പുറത്തിറങ്ങിയത്. ക്രിഷ് 4, ഫൈറ്റർ തുങ്ങിയ ഹൃത്വിക് സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Read More: ധനുഷും ഐശ്വര്യയും വേർപിരിയാൻ കാരണം കുടുംബ പ്രശ്നങ്ങളെന്ന് പിതാവ് കസ്തൂരി രാജ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Hrithik roshan shares mom pinky impressive fitness journey