/indian-express-malayalam/media/media_files/2026/01/11/hrithik-roshan-net-worth-asset-luxury-homes-cars-remuneration-fi-2026-01-11-13-25-34.jpg)
/indian-express-malayalam/media/media_files/2026/01/11/hrithik-roshan-net-worth-asset-luxury-homes-cars-remuneration-2026-01-11-13-25-49.jpg)
ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ 52-ാം ജന്മദിനമായിരുന്നു ശനിയാഴ്ച. 'വാർ', 'ക്രിഷ്' പരമ്പര തുടങ്ങിയ വമ്പൻ ഹിറ്റുകളിലൂടെ ജനപ്രീതി നേടിയ ഹൃത്വിക്, സിനിമയ്ക്ക് പുറത്തും വലിയൊരു സാമ്പത്തിക സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തിട്ടുണ്ട്.
/indian-express-malayalam/media/media_files/2026/01/11/hrithik-roshan-net-worth-asset-luxury-homes-cars-remuneration-4-2026-01-11-13-26-00.jpg)
ജിക്യൂ ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഏകദേശം 3,100 കോടി രൂപയാണ് ഹൃത്വികിന്റെ ആസ്തി. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ 'സ്റ്റാർ കിഡ്' കൂടിയാണ് ഹൃത്വിക്.
/indian-express-malayalam/media/media_files/2026/01/11/hrithik-roshan-net-worth-asset-luxury-homes-cars-remuneration-3-2026-01-11-13-26-00.jpg)
ഒരു സിനിമയ്ക്ക് 100 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന ഹൃത്വിക്കിന്റെ വരുമാനത്തിന്റെ വലിയൊരു ഭാഗം HRX എന്ന അദ്ദേഹത്തിന്റെ ഫിറ്റ്നസ് ബ്രാൻഡിൽ നിന്നാണ്. നിലവിൽ ഏതാണ്ട് 7,300 കോടി രൂപ മൂല്യമുള്ളതാണ് ഈ ബ്രാൻഡ്.
/indian-express-malayalam/media/media_files/2026/01/11/hrithik-roshan-net-worth-asset-luxury-homes-cars-remuneration-1-2026-01-11-13-26-00.jpg)
മുംബൈയിലെ ഏറ്റവും വിലപിടിപ്പുള്ള വീടുകളും കാറുകളും ഉൾപ്പെടുന്ന ഹൃത്വിക്കിന്റെ ആഡംബര ശേഖരം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
/indian-express-malayalam/media/media_files/2026/01/11/hrithik-roshan-net-worth-asset-luxury-homes-cars-remuneration-7-2026-01-11-13-26-15.jpg)
മുംബൈയിലെ ജൂഹുവിലുള്ള 38,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കൂറ്റൻ വസതിയിലാണ് ഹൃത്വിക് താമസിക്കുന്നത്. രണ്ട് വലിയ അപ്പാർട്ട്മെന്റുകൾ കൂട്ടിയോജിപ്പിച്ച് ഒരുക്കിയ ഈ 'സ്കൈ വില്ലയ്ക്ക്' ഏതാണ്ട് 100 കോടി രൂപയാണ് ചെലവായതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 14, 15, 16 നിലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ വീട്ടിൽ നിന്ന് അറബിക്കടലിന്റെ മനോഹരമായ കാഴ്ച ആസ്വദിക്കാനാകും. ഒരു ഹോം തിയേറ്റർ, സ്വകാര്യ ജിം, മക്കൾക്കായി ഒരു ചോക്ലേറ്റ് വെൻഡിംഗ് മെഷീൻ എന്നിവയും ഇവിടെയുണ്ട്.
/indian-express-malayalam/media/media_files/2026/01/11/hrithik-roshan-net-worth-asset-luxury-homes-cars-remuneration-6-2026-01-11-13-26-15.jpg)
ഇതുകൂടാതെ, ലോണാവാലയിൽ ഏഴ് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരു ഫാം ഹൗസും ഹൃത്വിക്കിനുണ്ട്. ഏകദേശം 33 കോടി രൂപ വിലമതിക്കുന്ന ഈ വില്ലയിൽ നീന്തൽക്കുളവും ജൈവകൃഷി തോട്ടവുമുണ്ട്.
/indian-express-malayalam/media/media_files/2026/01/11/hrithik-roshan-net-worth-asset-luxury-homes-cars-remuneration-5-2026-01-11-13-26-15.jpg)
ജൂഹുവിലും അന്ധേരിയിലുമുള്ള വാണിജ്യ കെട്ടിടങ്ങളിൽ ഹൃത്വിക്കും പിതാവ് രാകേഷ് റോഷനും ചേർന്ന് 55 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. വലിയ കമ്പനികൾക്ക് വാടകയ്ക്ക് നൽകിയിരിക്കുന്ന ഈ കെട്ടിടങ്ങൾ ഹൃത്വിക്കിന് സ്ഥിരവരുമാനം ഉറപ്പാക്കുന്നു.
/indian-express-malayalam/media/media_files/2026/01/11/hrithik-roshan-net-worth-asset-luxury-homes-cars-remuneration-2-2026-01-11-13-26-15.jpg)
ബാംഗ്ലൂരിലും ദുബായിലെ പാം ജുമൈറയിലും ഹൃത്വിക്കിന് ആഡംബര വസ്തുവകകൾ ഉള്ളതായി റിപ്പോർട്ടുകളുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us