കഥാപാത്രമായി മാറാൻ അഭിനേതാക്കൾ നടത്തുന്ന മേക്ക് ഓവർ മുൻപും പ്രേക്ഷകർ കണ്ടിട്ടുണ്ടാവും. ആമിർ ഖാനും ഐശ്വര്യാ റായും ഷാരൂഖ് ഖാനും മലയാളത്തിൽ മോഹൻലാലും പൃഥ്വിരാജും ജയസൂര്യയും ഉൾപ്പെടെ ഏറെ താരങ്ങൾ സിനിമയിലെ കഥാപാത്രങ്ങൾക്ക് ഇണങ്ങുന്ന രീതിയിൽ ശരീരഭാരം കുറച്ചും ടോൺ ചെയ്തെടുത്തുമെല്ലാം വിസ്മയിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ഒരു അഡാർ മേക്ക് ഓവർ വീഡിയോയുമായി എത്തിയിരിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം ഹൃത്വിക് റോഷൻ.

‘വാർ’ എന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് ഹൃത്വിക് റോഷന്റെ ഈ മേക്ക് ഓവർ. താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. The other side of KABIR എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

കഠിനമായ വ്യായാമമുറകളിലൂടെ കടന്നു പോവുന്ന ഹൃത്വിക് റോഷനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. ചിത്രത്തിലെ സഹതാരമായ ടൈഗർ​ ഷറഫിനുമായുള്ള ആക്ഷൻ സീനുകൾക്ക് വേണ്ട ഫിറ്റ്നെസ്സ് നേടാനാണ് താരം ഈ പ്രത്യേക പരിശീലനം നേടിയത്.

View this post on Instagram

Transformation film

A post shared by Hrithik Roshan (@hrithikroshan) on

ഹൃത്വിക് റോഷനും ടൈഗർ ഷറഫും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാർത്ഥ് ആനന്ദ് ആണ്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വാണി കപൂറാണ് ചിത്രത്തിലെ നായിക.
ഇന്ത്യൻ സൈനികരെ പരിശീലിപ്പിക്കുന്ന കമാൻഡർ കബീർ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്.

Read more: ഹൃത്വിക് റോഷനെ അല്ലാതെ വേറെ ആരേയും സിനിമയില്‍ ചുംബിക്കില്ല: തമന്ന

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook