scorecardresearch

മനുഷ്യാ, നിങ്ങൾക്ക് 51 വയസ്സായെന്ന് ഓർമ്മയുണ്ടോ? മക്കൾക്കൊപ്പം ഹൃതിക്കിന്റെ തകർപ്പൻ ഡാൻസ്; വീഡിയോ വൈറൽ!

ഹൃത്വിക്കിന്റെ ലുക്കാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. 51 വയസ്സിലും 20ന്റെ ചെറുപ്പം കാത്തുസൂക്ഷിക്കുന്നു ഹൃത്വിക്ക് എന്നാണ് ആരാധകരുടെ കമന്റ്

ഹൃത്വിക്കിന്റെ ലുക്കാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. 51 വയസ്സിലും 20ന്റെ ചെറുപ്പം കാത്തുസൂക്ഷിക്കുന്നു ഹൃത്വിക്ക് എന്നാണ് ആരാധകരുടെ കമന്റ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Hrithik Roshan sons

ബോളിവുഡിന്റെ പ്രിയപ്പെട്ട താരം ഹൃതിക് റോഷന്റെ കുടുംബത്തിൽ ഇപ്പോൾ ആഘോഷങ്ങളുടെ മേളമാണ്. ഹൃതിക്കിന്റെ കസിനും നടനുമായ ഈശാൻ റോഷനും ഐശ്വര്യ സിംഗും തമ്മിലുള്ള വിവാഹമായിരുന്നു ഡിസംബർ 23-ന്. ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേർന്ന ഈ ആഘോഷവേദിയിലെ പ്രധാന ആകർഷണം ഹൃതിക്കും മക്കളും ഒന്നിച്ചുള്ള പ്രകടനമായിരുന്നു. 

Advertisment

Also Read: ബുക്ക് മൈഷോയിൽ ഒരു മണിക്കൂറിൽ വിറ്റത്‌ 12,840 ടിക്കറ്റുകൾ; സർവ്വം നിവിൻ മയം

ഡാൻസ് ഫ്ലോർ കീഴടക്കി അച്ഛനും മക്കളും

വിവാഹാഘോഷത്തിനിടെ സുഖ്‌ബീറിന്റെ ഹിറ്റ് ഗാനമായ ‘ഇഷ്ക് തേര തഡ്പാവെ’ എന്ന പാട്ടിനാണ് ഹൃതിക്കും മക്കളായ ഹ്രെഹാനും ഹൃദാനും ചുവടുവെച്ചത്. കറുപ്പ് വസ്ത്രമണിഞ്ഞ് ഹൃതിക് എത്തിയപ്പോൾ, വെള്ള വസ്ത്രത്തിലായിരുന്നു ഹ്രെഹാൻ. ഹൃദാൻ ബ്ലാക്ക് സ്യൂട്ടിലും തിളങ്ങി. ഇവർക്കൊപ്പം ഹൃതിക്കിന്റെ കാമുകി സബ ആസാദും പഷ്മിന റോഷനും കൂടി ചേർന്നതോടെ ഡാൻസ് ഫ്ലോർ ആവേശത്തിലായി.

Also Read: 'ഇതെ വൈബിൽ ഇവിടെ നിന്നോണം ട്ടാ'; നിവിനോട് ആരാധകർ

"ഈ അച്ഛനും മക്കളും ഒന്നിച്ചുള്ള ഡാൻസ് കാണാൻ പണം നൽകാൻ പോലും തയ്യാറാണ്" എന്നാണ് വീഡിയോ കണ്ട ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ഹൃതിക്കിന്റെ മക്കൾ അദ്ദേഹത്തിന്റെ കഴിവും സൗന്ദര്യവും പാരമ്പര്യമായി പകർന്നു കിട്ടിയവരാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

അതേസമയം, ഹൃത്വിക്കിന്റെ ലുക്കാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. 51 വയസ്സിലും 20ന്റെ ചെറുപ്പം കാത്തുസൂക്ഷിക്കുന്നു ഹൃത്വിക്ക് എന്നാണ് ആരാധകരുടെ കമന്റ്. 

Also Read: അഖിലിന്റെ 3.7 മില്യൺ റീച്ചുള്ള വീഡിയോക്ക് ഫേസ്ബുക്ക് നൽകിയ പ്രതിഫലം

വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളിൽ ഹൃതിക്കും മക്കളും സബ ആസാദും ഒരുമിച്ചാണ് എത്തിയത്. ലൈറ്റ് പിങ്ക് കുർത്തയിൽ ഹൃതിക്കും മഞ്ഞ ലെഹങ്കയിൽ സബയും തിളങ്ങി. ഹൃതിക്കിന്റെ മുൻഭാര്യ സുസെയ്ൻ ഖാനും പങ്കാളി അർസ്ലാൻ ഗോണിക്കൊപ്പവും വിവാഹത്തിന് എത്തിയിരുന്നു. 

ഹൃതിക്കിന്റെ പിതാവും സംവിധായകനുമായ രാകേഷ് റോഷൻ ഇൻസ്റ്റാഗ്രാമിലൂടെ നവദമ്പതികൾക്ക് ആശംസകൾ നേർന്നു. "ഞാൻ ഒരു അഭിമാനിയായ മുത്തശ്ശിയാണ്" എന്ന അടിക്കുറിപ്പോടെ ഹൃതിക്കിന്റെ അമ്മ പിങ്കി റോഷനും കൊച്ചുമക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

അയൻ മുഖർജി സംവിധാനം ചെയ്ത 'വാർ 2' (War 2) ആണ് ഹൃതിക്കിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമയിലെ ആക്ഷൻ രംഗങ്ങൾ പോലെ തന്നെ ഹൃതിക്കിന്റെ യഥാർത്ഥ ജീവിതത്തിലെ ഈ ഡാൻസ് മൂവുകളും ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.

Also Read: ക്രിസ്മസ് കളറാക്കി നീരജ് മാധവും ആന്റണി പെപ്പെയും; ഇതേത് യൂണിവേഴ്സ് എന്ന് പേളി മാണി

Hrithik Roshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: