നൃത്തം ചെയ്യുന്ന കാര്യത്തിൽ യാതൊരു വിധത്തിലുള്ള കോമ്പ്രമൈസുകളും ചെയ്യാത്ത താരമാണ് ഹൃതിക്ക് റോഷൻ. വിവാഹ ചടങ്ങിനിടയിൽ നൃത്തം ചെയ്യുന്ന താരത്തിന്റെ വീഡിയോയാണിപ്പോൾ വൈറലാകുന്നത്. വധൂവരന്മാർക്കും മറ്റ് ബന്ധുക്കൾക്കുമൊപ്പം വേദിയിൽ നൃത്തം ചെയ്യുകയാണ് ഡാൻസിങ്ങ് സൂപ്പർ സ്റ്റാർ. താരത്തിന്റെ തന്നെ ബാങ്ങ് ബാങ്ങ് , ഗുംഗ്രൂ എന്നീ ഗാനങ്ങൾക്കാണ് എല്ലാവരും നൃത്തം ചെയ്യുന്നത്.
സ്ലീം ഫിറ്റ് സ്വൂട്ടണിഞ്ഞ് നൃത്തം ചെയ്യാനായി വധൂവരന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് താരം. ഹൃതിക്കിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അന്താരാഷ്ട്ര നൃത്ത ദിനത്തിൽ എട്ടു ഡാൻസ് ഇൻഫ്ലൂവൻസേഴ്സിനൊപ്പമുള്ള താരത്തിന്റെ ചാറ്റ് വീഡിയോ ശ്രദ്ധ നേടിയിരുന്നു.
ഏറ്റവും പ്രിയപ്പെട്ട ഹുക്ക് അപ്പ് സ്റ്റെപ്പിനെ കുറിച്ച് ചോദിച്ചപ്പോൾ ‘It’s Magic’ എന്നതായിരുന്നു താരത്തിന്റെ മറുപടിയെന്ന് എൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഫൈറ്റർ എന്ന ചിത്രത്തിലാണ് ഹൃതിക്ക് അവസാനമായി അഭിനയിച്ചത്. ദീപിക പദുക്കോൺ, അനിൽ കപൂർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഹൃത്തിക്കിപ്പോൾ.