ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ 48-ാം ജന്മദിനമാണ് ഇന്ന്. ജന്മദിനത്തിൽ ഹൃത്വികിന് ആശംസകൾ അർപ്പിച്ചുകൊണ്ട് മുൻഭാര്യ സൂസേൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
“സന്തോഷ ജന്മദിനം റേ… നിങ്ങളൊരു അത്ഭുതപ്പെടുത്തുന്ന അച്ഛനാണ്. നിങ്ങളെ അച്ഛനായി ലഭിച്ച റേയും റിഡ്സും ഒരുപാട് ഭാഗ്യം ചെയ്തവരാണ്. നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ,” സുസേൻ കുറിച്ചതിങ്ങനെ. സുസേന്റെ പോസ്റ്റിനു താഴെ ഹൃത്വിക് നന്ദി പറഞ്ഞിട്ടുമുണ്ട്.
വിവാഹമോചിതരായ ഹൃത്വിക് റോഷൻ – സൂസേന് ദമ്പതികള്‍ കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് വീണ്ടും ഒന്നിച്ചു താമസിക്കാൻ തുടങ്ങിയത് വാർത്തയായിരുന്നു. കൊറോണ കാലത്ത് കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു ഇരുവരും താത്കാലികമായി ഒന്നിച്ചു താമസിക്കാന്‍ തീരുമാനം എടുത്തത്.
2000ൽ ആയിരുന്നു ഋത്വികിന്റെയും സൂസേൻ ഖാനിന്റെയും വിവാഹം. 13 വർഷങ്ങൾക്കു ശേഷം ഇരുവരും പിരിയുകയായിരുന്നു. വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും ജീവിതത്തിൽ പരസ്പരം നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങളും ഒരുമിച്ചു പാർട്ടിയിൽ പങ്കെടുക്കുന്ന വിശേഷങ്ങളുമൊക്കെ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മക്കളായ ഹ്രെഹാൻ, ഹൃദാൻ എന്നിവർ ഇരുവരുടെയും കൂടെ മാറിമാറിയാണ് താമസം.