ബോളിവുഡിന്റെ എവർഗ്രീൻ ഹീറോയാണ് ഋത്വിക് റോഷൻ. ഇന്ന് 46-ാം പിറന്നാൾ ആഘോഷിക്കുന്ന ഋത്വികിന് ആശംസകൾ നേരുകയാണ് മുൻഭാര്യ സൂസന്ന ഖാൻ. “ഞാനറിയുന്നതിൽ വെച്ച് ഏറ്റവും അസാധ്യനായ മനുഷ്യൻ,” എന്നാണ് സൂസന്ന ഋത്വികിനെ വിശേഷിപ്പിക്കുന്നത്. മക്കൾക്കൊപ്പമുള്ള ഋത്വികിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് സൂസന്നാ ഖാന്റെ ആശംസ. മികച്ച അച്ഛൻ, മികച്ച തത്വചിന്തകൻ എന്നിങ്ങനെയുള്ള വിശേഷണങ്ങളും സൂസൻ ഋത്വികിനു നൽകിയിട്ടുണ്ട്.

Read More: എന്റെ സായു; മകൾക്കരികിൽ തിരിച്ചെത്തിയ സന്തോഷത്തിൽ സിതാര

Read Also: ആ കെെകളുടെ ഉടമയെ വെളിപ്പെടുത്തി നൂറിൻ; പ്രണയനായകനെ കാത്തിരുന്ന ആരാധകർ ഞെട്ടി

Read More: Horoscope of the Week (Jan 12 -Jan 18 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

2000 ൽ ആയിരുന്നു ഋത്വികിന്റെയും സൂസന്ന ഖാനിന്റെയും വിവാഹം. 13 വർഷങ്ങൾക്കു ശേഷം ഇരുവരും പിരിയുകയായിരുന്നു. വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും ജീവിതത്തിൽ പരസ്പരം നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങളും ഒരുമിച്ചു പാർട്ടിയിൽ പങ്കെടുക്കുന്ന വിശേഷങ്ങളുമൊക്കെ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

Read more: എജ്ജാതി മേക്ക് ഓവർ; ഹൃത്വിക് റോഷന്റെ വീഡിയോ കണ്ട് അമ്പരന്ന് ആരാധകർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook