കെ സി ടെക്ക്, വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം കണ്ടവരാരും ഈ പേര് മറക്കാന്‍ സാധ്യതയില്ല. പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിച്ച അരുണ്‍ നീലകണ്ഠന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ സുപ്രധാമായ പല മുഹൂര്‍ത്തങ്ങളും കെ സി ജി കോളേജ് ഓഫ് ടെക്നോളജിയിലായിരുന്നു (കെ സി ടെക്ക്).
തന്റെ കോളേജ് ജീവിതത്തിലെ നിമിഷങ്ങളില്‍ പലതും ഹൃദയത്തിലുണ്ടെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഹൃദയം പ്രിയപ്പെട്ട സിനിമയാകാനുള്ള കാരണം ഇതാണെന്നും വിനീത് വ്യക്തമാക്കിയിരന്നു.
വിനീത് പഠിച്ച കെ സി ടെക്കില്‍ തന്നെയായിരുന്നു സിനിമ ചിത്രീകരിച്ചതും. വിനീതിന്റെ കെ സി ടെക്ക് കോളേജ് കാലഘട്ടത്തിലെ ചിത്രം പങ്കു വച്ചിരിക്കുകയാണ് സഹപാഠിയും നടനുമായ അജു വര്‍ഗീസ്. അജുവും ഹൃദയത്തില്‍ ഒരു പ്രധാന കഥാപാത്രത്തില്‍ എത്തുന്നുണ്ട്.
“ഞങ്ങളെല്ലാവരും ഇവിടെ ഉണ്ടായിരുന്നു. 2002-2006 ബാച്ച്. കെ സി ടെക്ക്” എന്ന ക്യാപ്ഷനോടു കൂടിയാണ് അജു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ അജുവിനേയും വിനീതിനെയും കാണാന്‍ സാധിക്കും.
Also Read: ഇതുപോലൊരു മകന്‍ ഏതൊരച്ഛന്റെയും സ്വപ്നം; ബ്രൊ ഡാഡിയെക്കുറിച്ച് മോഹന്‍ലാല്‍