scorecardresearch

Latest News

പ്രണയവും യാത്രയും; ഹൃദയത്തിന്റെ പുതിയ ട്രെയിലര്‍

21-ാം തിയതി (വെള്ളിയാഴ്ച) ചിത്രം തിയേറ്ററുകളില്‍ എത്തും

ദര്‍ശനാ രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന ഹൃദയം സിനിമയുടെ പുതിയ ട്രെയിലര്‍ എത്തി. അണിയറ പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് ട്രയിലര്‍ പങ്കു വച്ചത്. പ്രണയവും കോളേജ് കാലഘട്ടവും വൈകാരി നിമിഷങ്ങളുമെല്ലാം ട്രെയിലറില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന സിനിമ കൂടിയാണ് ഹൃദയം. ഈ വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളില്‍ എത്തും. മേരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതത്തിന് ഏറെ പ്രധാന്യം നല്‍കിയിട്ടുള്ള സിനിമയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബാണ്.

Also Read: പുഷ്പയുടെ രണ്ടാം ഭാഗം: ഷൂട്ടിങ് എന്നു തുടങ്ങുമെന്ന് വെളിപ്പെടുത്തി രശ്മിക മന്ദാന

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Hridayam movie trailer out pranav mohanlal vineeth sreenivasan