scorecardresearch
Latest News

‘ഹൃദയം’ കുടുംബം ഒത്തുകൂടിയപ്പോൾ; ചിത്രവുമായി വിശാഖ്

വിനീത്ശ്രീനിവാസനും കുടുംബവും, വിനീത് ശ്രീനിവാസനും കുടുംബവും, പ്രണവും അമ്മ സുചിത്രയും, കല്യാണിയും ഒത്തുചേരലിന് എത്തിയിരുന്നുപ്രണവും അമ്മ സുചിത്രയും, കല്യാണിയും ഒത്തുചേരലിന് എത്തിയിരുന്നു

hridayam, vineeth, ie malayalam

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘ഹൃദയം’ സിനിമ വൻ ഹിറ്റായിരിക്കുകയാണ്. ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനുമായിരുന്നു സിനിമയിലെ നായികമാർ. മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം.

‘ഹൃദയം’ കുടുംബം ഒരുമിച്ച് കൂടിയ ചിത്രം ഷെയർ ചെയ്തിരിക്കുകയാണ് വിശാഖ്. വിനീത് ശ്രീനിവാസനും കുടുംബവും, പ്രണവും അമ്മ സുചിത്രയും, കല്യാണിയും ഒത്തുചേരലിന് എത്തിയിരുന്നു. തമാശകൾ നിറഞ്ഞ രാത്രി, കുടുംബം എന്നീ ഹാഷ്ടാഗോടെയാണ് വിശാഖ് ചിത്രം പോസ്റ്റ് ചെയ്തത്.

‘ഹൃദയം’ 20-ാം ദിവസത്തിലേക്ക് കടന്നതിന്റെ സന്തോഷം പ്രണവും പങ്കുവച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം പേജിൽ ഹൃദയത്തിന്റെ പോസ്റ്റർ ഷെയർ ചെയ്താണ് പ്രണവ് സന്തോഷം പ്രകടിപ്പിച്ചത്.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ സിനിമ കൂടിയാണ് ഹൃദയം. പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തിന്റെ കലാലയ ജീവിതം മുതൽ അയാൾ അച്ഛനാവുന്നത് വരെയുള്ള കഥയാണ് വിനീത് വളരെ ലീനിയറായി ‘ഹൃദയ’ത്തിൽ പറയുന്നത്. ഹിഷാം അബ്ദുൽ വഹാബ് എന്ന യുവ സംഗീത സംവിധായകന്‍റെ ഒരു പിടി ഗാനങ്ങളും ചിത്രത്തിനു മുതൽക്കൂട്ടാണ്.

Read More: ‘ആ പോയ മനുഷ്യനാണ് പ്രണവ് മോഹൻലാൽ;’ വൈറലായി വിഡിയോ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Hridayam movie producer visakh subramaniam shares pranav mohanlal with family photo