ആഭ്യന്തരയുദ്ധങ്ങളും കലാപങ്ങളും കൊണ്ട് കലുഷിതമാണ് സിറിയ. സഞ്ചാരികള്‍ക്ക് തീരെ അനുയോജ്യമല്ലാത്ത ഇടം. ചെന്നു പെട്ടാല്‍ ചിലപ്പോള്‍ ജീവനോടെ തിരിച്ചു പോരാമെന്നു പോലും ഉറപ്പില്ല. ജീവനും കൈയ്യില്‍ വച്ചാണ് ഓരോരുത്തരും ജീവിക്കുന്നത്. ആ സിറിയയില്‍ ചെന്ന് പട്ടാളത്തിന്റെ കൈയ്യില്‍ അകപ്പെട്ട ഒരു മാധ്യമപ്രവര്‍ത്തകന് തുണയായെത്തിയത് ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാനാണ്.

അവിടെ നിങ്ങളെ സഹായിക്കാനെത്തുന്നത് ചിലപ്പോള്‍ ബോളിവുഡ് മാത്രമായിരിക്കുമെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ പറയുന്നത്. താനൊരു ഇന്ത്യക്കാരനാണെന്നു പറഞ്ഞപ്പോള്‍ അവര്‍ തിരിച്ചു ചോദിച്ചത് ഓഹ്, നിങ്ങള്‍ ഹിന്ദില്‍ നിന്നാണല്ലേ വരുന്നത് എന്നാണത്രെ. ഒരുതവണയല്ല, ഒരായിരം തവണ ഇതു സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

‘ഞങ്ങളുടെ സ്‌നേഹം ഷാരൂഖ് ഖാനെ അറിയിക്കൂ,’ എന്നവര്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. ഷാരൂഖിനെ മാത്രമല്ല, കത്രീന കെയ്ഫ്, കരിഷ്മ കപൂര്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവരെക്കുറിച്ചെല്ലാം സംസാരിക്കാന്‍ പട്ടാളക്കാര്‍ക്ക് ഇഷ്ടമാണ്.

‘താരങ്ങളോട് അന്വേഷണം അറിയിക്കാന്‍ ചിലര്‍ പറയും. നിരവധി പേര്‍ അഭിഷേക് ബച്ചനെക്കുറിച്ചും ഐശ്വര്യയ്‌ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുമൊക്കെ ചോദിച്ചിട്ടുണ്ട്. സിനിമാ മാഗസിനുകള്‍ വായിച്ച് അറിയാവുന്ന കാര്യങ്ങള്‍ മുഴുവന്‍ ഞാന്‍ അവരോടു പറയും. ആ നിമിഷങ്ങളിലൊക്കെ നന്ദിയോടെ ഞാന്‍ ബോളിവുഡിനെ സ്മരിക്കും,’ അദ്ദേഹം പറഞ്ഞതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ