/indian-express-malayalam/media/media_files/2026/01/28/nadiya-moidu-fi-2026-01-28-13-38-45.jpg)
/indian-express-malayalam/media/media_files/2026/01/28/nadiya-moidu-11-2026-01-28-13-37-51.jpg)
പ്രായത്തെ വെല്ലുന്ന ലുക്ക് എന്നതിനു പലപ്പോഴും മലയാളികൾക്കു മുന്നിലുള്ള ഉദാഹരണം മമ്മൂട്ടിയാണ്. എന്നാൽ നടിമാരിൽ ആ വിശേഷണത്തിനു ഏറ്റവും അർഹയായ ഒരാളുണ്ട്- അത് നദിയ മൊയ്തുവാണ്. ഈ ഒക്ടോബറിൽ 60 വയസ്സ് പൂർത്തിയാവും നദിയ മൊയ്തുവിന്. എന്നാൽ ലുക്കിൽ ഇന്നും മുപ്പതിന്റെ ചെറുപ്പം കാത്തുസൂക്ഷിക്കുകയാണ് നദിയ. നദിയയെ ഇന്നും ചെറുപ്പമാക്കി നിലനിർത്തുന്നത് അവരുടെ അച്ചടക്കമുള്ള ജീവിതശൈലിയും പോസിറ്റീവായ ചിന്താഗതികളുമാണ്.
/indian-express-malayalam/media/media_files/2026/01/28/nadiya-moidu-10-2026-01-28-13-37-51.jpg)
അച്ചടക്കമുള്ള ജീവിതശൈലി
60-ാം വയസ്സിലും നദിയയുടെ ചുറുചുറുക്കിന് പിന്നിലെ പ്രധാന രഹസ്യം ജീവിതത്തിലെ കണിശമായ അച്ചടക്കമാണ്. ഷൂട്ടിംഗിനായി യാത്ര ചെയ്യുമ്പോഴും വ്യായാമം മുടക്കാതിരിക്കാൻ തന്റെ ബാഗിൽ ആദ്യം എടുത്തു വെക്കുന്നത് സ്പോർട്സ് ഷൂസ് ആണെന്ന് നദിയ മുൻപൊരിക്കൽ പറഞ്ഞിരുന്നു.
/indian-express-malayalam/media/media_files/2026/01/28/nadiya-moidu-9-2026-01-28-13-37-51.jpg)
വ്യായാമത്തിലെ വൈവിധ്യങ്ങൾ
ഒരേ വ്യായാമം ചെയ്ത് മടുക്കാതിരിക്കാൻ നടത്തം, ജിം, സ്ട്രെച്ചിംഗ്, ട്രെഡ്മിൽ, യോഗ, പൈലേറ്റ്സ് എന്നിവ നദിയ മാറി മാറി പരീക്ഷിക്കുന്നു. ശരീരത്തിന് വ്യത്യസ്തമായ ചലനങ്ങൾ ആവശ്യമാണെന്നാണ് നദിയ വിശ്വസിക്കുന്നത്.
/indian-express-malayalam/media/media_files/2026/01/28/nadiya-moidu-8-2026-01-28-13-37-51.jpg)
കരുത്ത് നൽകാൻ സ്ട്രെങ്ത് ട്രെയിനിംഗ്
ഭാരം ഉയർത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സ്ട്രെങ്ത് ട്രെയിനിംഗ് വ്യായാമങ്ങൾ ചെയ്യുന്നത് തനിക്ക് കൂടുതൽ ആത്മവിശ്വാസവും കരുത്തും നൽകുന്നുവെന്നാണ് നദിയ പറയുന്നത്. മൗണ്ടൻ ക്ലൈംബർ, വൺ-ലെഗ് ഡംബെൽ സ്ക്വാട്ട്, ഡിക്ലൈൻ പുഷ്-അപ്പ് എന്നിവ താരം സ്ഥിരമായി ചെയ്യുന്ന വ്യായാമങ്ങളാണ്.
/indian-express-malayalam/media/media_files/2026/01/28/nadiya-moidu-7-2026-01-28-13-37-51.jpg)
പ്രായത്തെ മാനിച്ചുകൊണ്ടുള്ള വ്യായാമം
പ്രായം ഒരു ഘടകമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് പരിക്കുകൾ ഏൽക്കാത്ത രീതിയിലുള്ള വ്യായാമങ്ങൾക്കാണ് നദിയ മുൻഗണന നൽകുന്നത്. ശരീരത്തിന്റെ പരിധികൾ മനസ്സിലാക്കി, അമിതമായി സമ്മർദ്ദം നൽകാതെയാണ് താരം വ്യായാമം ക്രമീകരിക്കുന്നത്.
/indian-express-malayalam/media/media_files/2026/01/28/nadiya-moidu-6-2026-01-28-13-37-51.jpg)
ഭക്ഷണത്തിൽ മിതത്വം
നദിയ ഒരു ഭക്ഷണപ്രിയയാണ്. അതുകൊണ്ടുതന്നെ കർശനമായ ഡയറ്റുകളിൽ താരം വിശ്വസിക്കുന്നില്ല.
/indian-express-malayalam/media/media_files/2026/01/28/nadiya-moidu-4-2026-01-28-13-37-51.jpg)
ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ കഴിക്കുമെങ്കിലും അളവിൽ മിതത്വം പാലിക്കുന്നതാണ് നദിയയുടെ രീതി.
/indian-express-malayalam/media/media_files/2026/01/28/nadiya-moidu-3-2026-01-28-13-37-51.jpg)
പോസിറ്റീവ് മനോഭാവം
മനസ്സിന്റെ സൗന്ദര്യമാണ് ശരീരത്തിൽ കാണുന്നത്" എന്ന് വിശ്വസിക്കുന്ന നദിയ, എല്ലാ കാര്യങ്ങളെയും പോസിറ്റീവ് ആയി കാണാൻ ശ്രമിക്കുന്നു. ജീവിതത്തിൽ ലഭിക്കുന്ന ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുന്നത് യുവത്വം നിലനിർത്താൻ സഹായിക്കുന്നു.
/indian-express-malayalam/media/media_files/2026/01/28/nadiya-moidu-2-2026-01-28-13-37-51.jpg)
ജീവിതത്തോടുള്ള നന്ദി
ജീവിതത്തോട് നന്ദി കാത്തുസൂക്ഷിക്കുന്നത് മാനസികാരോഗ്യത്തിനും ശരീരത്തിന്റെ ഉന്മേഷത്തിനും അത്യാവശ്യമാണെന്ന് നദിയ പറയുന്നു. "ജീവിതത്തിൽ എപ്പോഴും 'താങ്ക്ഫുൾ' ആയിരിക്കണം. നമുക്ക് കുറേ ആഗ്രഹിക്കാം, ആഗ്രഹങ്ങൾ ഒരിക്കലും അവസാനിക്കില്ല. കിട്ടുന്നതെന്താണോ അതിൽ സന്തോഷം കാണുക. അങ്ങനെ ചെയ്താൽ നമുക്കെപ്പോഴും ജീവിതത്തിൽ സന്തോഷം ഉണ്ടാവും. നമ്മുടെ മനസ്സിനും ശരീരത്തിനും അത് യുവത്വം നൽകും. മനസ്സിന്റെ സൗന്ദര്യമാണ് ശരീരത്തില് കാണുക," നദിയയുടെ വാക്കുകളിങ്ങനെ.
/indian-express-malayalam/media/media_files/2026/01/28/nadiya-moidu-2026-01-28-13-37-51.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us