/indian-express-malayalam/media/media_files/2025/12/01/samantha-ruth-prabhu-wedding-ring-2025-12-01-22-18-41.jpg)
സംവിധായകൻ രാജ് നിദിമോരുവും നടി സമാന്ത റൂത്ത് പ്രഭുവും വിവാഹിതരായി. തിങ്കളാഴ്ച രാവിലെ കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സാമന്ത തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവെച്ചു.
ചിത്രങ്ങളിൽ ഏവരുടെയും ശ്രദ്ധ ഉടക്കിയത് സാമന്തയുടെ കൈയിലെ അപൂർവ്വ ഡിസൈനിലുള്ള മോതിരത്തിലാണ്. രാജ് സാമന്തയ്ക്ക് നൽകിയ വിവാഹനിശ്ചയ മോതിരമാണിത്. ഇത് ഒരു സാധാരണ സോളിറ്റയറോ (Solitaire) സാധാരണ ഡിസൈനർ റിംഗോ അല്ല, പകരം വജ്രങ്ങൾ കൊണ്ട് മെനഞ്ഞെടുത്ത ഒരു കളക്ടർ സ്റ്റേറ്റ്മെന്റ് പീസാണ്.
മോതിരത്തിന്റെ മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്നത് ഒരു ലോസഞ്ച് പോർട്രെയ്റ്റ് കട്ട് ഡയമണ്ടാണ്. ഇത് വജ്രം കട്ട് ചെയ്യുന്നതിലെ ഏറ്റവും അപൂർവ്വമായ രീതികളിൽ ഒന്നാണ്.
പ്രധാന വജ്രത്തിന് ചുറ്റും ഇതളുകളുടെ ആകൃതിയിൽ പ്രത്യേകം മുറിച്ച 8 കസ്റ്റം പോർട്രെയ്റ്റ് കട്ട് ഡയമണ്ടുകൾ സ്ഥാപിച്ചിരിക്കുന്നു. ഇത് മോതിരത്തിന് ഒരു പൂവിന്റെ രൂപഭംഗി നൽകുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/12/01/samantha-ruth-prabhu-raj-nidimoru-wedding-photos-2-2025-12-01-14-22-34.jpg)
ഈ സങ്കീർണ്ണമായ ഡിസൈനിൽ റിംഗ് നിർമ്മിച്ചിരിക്കുന്നത് അതീവ സൂക്ഷ്മതയോടെയാണ്. ഈ നിലവാരത്തിൽ പോർട്രെയ്റ്റ് ഡയമണ്ടുകൾ കട്ട് ചെയ്യാനും കൂട്ടിയോജിപ്പിക്കാനും ലോകത്തിലെ വളരെ ചുരുക്കം ചില വർക്ക്‌ഷോപ്പുകൾക്ക് മാത്രമേ സാധിക്കൂ. ഇത് മോതിരത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു.
ഈ അമൂല്യമായ വിവാഹനിശ്ചയ മോതിരത്തിന് ഏകദേശം ₹1.5 കോടി (ഒന്നര കോടി രൂപ) വിലമതിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read: രേണു സുധി സിനിമയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us