കൊറോണ വൈറസിനെ തുടർന്ന് രാജ്യം ലോക്ക്ഡൗണിലായത് വിവാഹമോചിതരായ ഹൃത്വിക-സൂസേൻ ദമ്പതികളെ താൽക്കാലികമായി ഒന്നിക്കാൻ ഇടയാക്കി. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇരുവരും ഈ കാലയളവിൽ ഒന്നിച്ചു താമസിക്കാൻ തീരുമാനിച്ചത്. ഇപ്പോഴിതാ ലോക്ക്ഡൗൺ കാലത്ത് ഏറെ സുരക്ഷയോടെ മകന്റെ പിറന്നാൾ ആഘോഷിക്കുകയാണ് ഇരുവരും. മൂത്തമകൻ ഹ്രെഹാന്റെ 14ാം ജന്മദിനമാണ് ഇരുവരും ചേർന്ന് ഇളയമകനൊപ്പം ആഘോഷിച്ചത്.

Read More: ലോക്ക്ഡൗൺ ദിനങ്ങളിൽ ഹൃത്വിക്കിനൊപ്പമുളള സൂസേന്റെ ജീവിതം

ജന്മദിനാഘോഷത്തിന്റെ ഒരു വീഡിയോ ഹൃത്വിക് പോസ്റ്റ് ചെയ്തു, അതിൽ മാതാപിതാക്കളായ രാകേഷ്, പിങ്കി റോഷൻ, സഹോദരിമാരായ സുനൈന, പശ്മിന, മരുമകൾ സുരാനിക, മറ്റ് ബന്ധുക്കൾ എന്നിവർ വീഡിയോ കോൾ വഴി ഹ്രെഹാനെ ആശംസിക്കുന്നുണ്ട്. ക്ലിപ്പിലെ ഒരു ഘട്ടത്തിൽ, വീഡിയോ കോളിലൂടെ കുടുംബാംഗങ്ങളുമായി സംസാരിക്കുമ്പോൾ ഹൃത്വിക്, സുസേൻ, ഹ്രെഹാൻ, ഹൃദാൻ (11) എന്നിവർ ഒരൊറ്റ ഫ്രെയിമിൽ ചേരാൻ ശ്രമിക്കുന്നത് കാണാം.

ഹ്രെഹാന്റെ ജന്മദിനത്തോടനുബന്ധിച്ച് സുസേൻ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ മകനുവേണ്ടി ഒരു വീഡിയോ കൊളാഷ് പോസ്റ്റ് ചെയ്തു. കോൾഡ്‌പ്ലേ ട്രാക്കിൽ നിന്ന് ഒരു വരി കടമെടുത്ത്: “എന്റെ മകനോട് .. നാം എവിടെ പോകും, ​​ആർക്കും അറിയില്ല. പക്ഷേ എനിക്ക് പറയാനുള്ളത്, നിങ്ങൾ നിങ്ങളുടെ യാത്രയിലാണ്. ഏറ്റവും നല്ലൊരിടം അവിടെയുണ്ട്. 14-ാം ജന്മദിനാശംസകൾ ‘സൺഷൈൻ’ ”

ലോക്ക്ഡൗൺ സമയത്ത് തനിക്കും മക്കൾക്കുമൊപ്പം താമസിക്കാൻ തയ്യാറായ സൂസേന് നന്ദി പറഞ്ഞുകൊണ്ട് ഹൃത്വിക് റോഷൻ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. സൂസേന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്.

“ഇത് പ്രിയപ്പെട്ട സൂസേന്റെ (എന്റെ മുൻ ഭാര്യ) ചിത്രമാണ്, താൽക്കാലികമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത് വഴി ഞങ്ങളുടെ കുട്ടികൾ ഒരാളിൽ നിന്നും അനിശ്ചിതമായി വിച്ഛേദിക്കപ്പെടുന്നില്ല. സഹ രക്ഷാകർത്വത്തിൽ വളരെയധികം പിന്തുണയും ധാരണയും നൽകുന്നതിൽ സൂസേന് നന്ദി. ഞങ്ങൾ അവർക്കായി സൃഷ്ടിച്ച കഥ ഞങ്ങളുടെ കുട്ടികൾ പറയും,” ഹൃത്വിക് റോഷൻ കുറിച്ചു.

2000 ൽ ആയിരുന്നു ഹൃത്വിക്കിന്റെയും സുസേൻ ഖാൻന്റേ വിവാഹം. 13 വർഷങ്ങൾക്കു ശേഷം ഇരുവരും പിരിയുകയായിരുന്നു. വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും ജീവിതത്തിൽ പരസ്പരം നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങളും ഒരുമിച്ചു പാർട്ടിയിൽ പങ്കെടുക്കുന്ന വിശേഷങ്ങളുമൊക്കെ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മക്കളായ ഹ്രെഹാൻ, ഹൃദാൻ എന്നിവർ ഇരുവരുടെയും കൂടെ മാറിമാറിയാണ് താമസം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook