/indian-express-malayalam/media/media_files/2026/01/06/nivin-pauly-pranav-mohanlal-dies-irae-delulu-sarvam-maya-2026-01-06-16-12-08.jpg)
സിനിമകൾ വെള്ളിത്തിരയിൽ അവസാനിക്കുമ്പോൾ, പ്രേക്ഷകരുടെ ഭാവനയിൽ അതൊരു പുതിയ ലോകമായി വളരുന്ന കാഴ്ച ഇന്ന് സോഷ്യൽ മീഡിയയിൽ ധാരാളമായി കാണാം. ഇപ്പോൾ, രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഡിയെസ് ഈറെ'യുടെ ക്ലൈമാക്സിലെ നിഗൂഢതയ്ക്ക് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ട്രോളന്മാർ.
Also Read: ജനനായകനു വേണ്ടി ഇവർ വാങ്ങുന്ന പ്രതിഫലം എത്രയെന്നറിയാമോ?
പ്രണവ് മോഹൻലാൽ അവതരിപ്പിച്ച റോഹൻ എന്ന കഥാപാത്രം ക്ലൈമാക്സിൽ തന്റെ മുറിയിലെ പുതപ്പിനടിയിൽ ഒരു അസാധാരണ ചലനം കണ്ട് ഭയപ്പെടുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. കനിയുടെ പ്രേതമാണോ അതോ മറ്റെന്തെങ്കിലുമാണോ അവിടെയെന്ന് ചിത്രം കൃത്യമായി വെളിപ്പെടുത്തുന്നില്ല. എന്നാൽ ആ പുതപ്പിനടിയിൽ ആരെന്ന് ഇപ്പോൾ മലയാളി ട്രോളന്മാർക്ക് കൃത്യമായി അറിയാം—അത് മറ്റാരുമല്ല, 'സർവ്വം മായ'യിലെ പ്രിയപ്പെട്ട പ്രേതം 'ഡെലൂലു' ആണത്രെ അത്.
നിവിൻ പോളി നായകനായ അഖിൽ സത്യൻ ചിത്രം 'സർവ്വം മായ'യിലെ റിയ ഷിബു അവതരിപ്പിച്ച ക്യൂട്ട് പ്രേതം ഡെലൂലുവിനെ മലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു. പ്രഭേന്ദുവിന്റെ ഫോൺ നോക്കിയും ഓൺലൈനിൽ വസ്ത്രങ്ങൾ ഓർഡർ ചെയ്തും രസിപ്പിച്ച ഡെലൂലു, തന്റെ 'ഡെലൂഷനൽ' സ്വഭാവവുമായി പ്രണവ് മോഹൻലാലിന്റെ ബെഡ്റൂമിലെ പുതപ്പിനടിയിൽ എത്തിയതാവാം എന്നാണ് ട്രോൾ.
"പ്രണവിന്റെ ഫോൺ നോക്കി ഡ്രസ്സ് ഓർഡർ ചെയ്യാൻ വന്നതാവുംകക്ഷി, അല്ലാതെ പ്രണവിനെ പേടിപ്പിക്കാൻ ഒന്നുമല്ല!" - എന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ്.
റിയ ഷിബുവിന്റെ തകർപ്പൻ പ്രകടനമാണ് ഡെലൂലു എന്ന കഥാപാത്രത്തെ ഇത്രയും പ്രിയപ്പെട്ടതാക്കിയത്. ഒരു സിനിമയിൽ ഭയാനകമായ അന്തരീക്ഷത്തിൽ നിൽക്കുന്ന കഥാപാത്രത്തെ മറ്റൊരു സിനിമയിലെ നിഷ്കളങ്കമായ കഥാപാത്രവുമായി ബന്ധിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തമാശയാണ് ഈ ക്രോസ് ഓവർ പോസ്റ്റിൽ കാണാനാവുന്നത്.
Also Read: കൗതുകങ്ങളുടെ സർവ്വം മായ; നിവിൻ പോളിക്കൊപ്പം സ്ക്രീനിലെത്തിയത് 7 സംവിധായകർ
വെള്ളിത്തിരയിൽ ഈ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ ബന്ധമില്ലായിരിക്കാം, പക്ഷേ സോഷ്യൽ മീഡിയയുടെ ഭാവനയിൽ അവർ ഒരേ 'യൂണിവേഴ്സിൽ' പ്രണയവും പ്രതികാരവും കുസൃതികളുമായി ജീവിക്കുന്നു!
Also Read: ഈ ചിരിയിൽ ഏതു കേന്ദ്രമന്ത്രിയും വീഴും, ഓം ബേബിയെ കൊഞ്ചിച്ച് സുരേഷ് ഗോപി; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us