ലോക്‌സഭാ എംപിയാണ് ഇത്! ഫോട്ടോ ഷൂട്ട് വൈറല്‍

ഈ ചിത്രങ്ങളെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി

തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും സിനിമ നടിയുമായ നുസ്രത്ത് ജഹാന്‍ സമൂഹമാധ്യമങ്ങളില്‍ എപ്പോഴും ചര്‍ച്ചാവിഷയമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നുസ്രത്ത് കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായിട്ടുണ്ട്. ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നുസ്രത്ത് പങ്കുവച്ചിരിക്കുന്നത്. വളരെ സ്റ്റെലിഷ് ആയാണ് നുസ്രത്ത് വസ്ത്രം ധരിച്ചിരിക്കുന്നത്.

ചുവപ്പ് ഗൗണില്‍ ഏറെ സുന്ദരിയായാണ് നുസ്രത്തിനെ കാണുന്നത്. നിരവധി പേര്‍ ഈ ചിത്രങ്ങളെ പ്രശംസിച്ച് രംഗത്തെത്തി. എന്നാല്‍, ചിത്രത്തിന് വിമര്‍ശകരുമുണ്ട്. ഒരു എംപിയല്ലേ നിങ്ങള്‍, രാജ്യത്തെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണ് വേണ്ടത് എന്നെല്ലാം ഉപദേശിച്ചുകൊണ്ട് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച യൂത്ത് ഐക്കണ്‍ അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയതാണ് താരം. അതിനിടയിലാണ് ഫോട്ടോ ഷൂട്ട് നടന്നത്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബാസിർഹത്തിൽനിന്നാണ് മത്സരിച്ച നുസ്രത്ത് വൻ ഭൂരിപക്ഷത്തിലാണു ജയിച്ചത്. തുടർന്ന്  വിവാഹിതയാകാനായി നുസ്രത്ത് ജഹാന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ തുര്‍ക്കിയിലേക്ക് പോയത് വാർത്തയായിരുന്നു. വ്യവസായിയായ നിഖില്‍ ജെയ്‌നാണ് നുസ്രത്തിന്റെ ഭർത്താവ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Hot photo shoot nusrat jahan trinamool mp lok sabha

Next Story
‘അതൊരു വെടക്ക് കോളേജാണ് ‘; ജെഎൻയുവിന് ‘വാങ്ക് ‘ ടീമിന്റെ പിന്തുണVaanku Movie, വാങ്ക് സിനിമ, JNU, ജെഎൻയു, Unni R, VK Prakash vanku movie by v k prakash daughter kavya prakash, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com