/indian-express-malayalam/media/media_files/uploads/2023/01/honey-rose.jpg)
മലയാളത്തിലെ നായികമാരിൽ ഏറെ ശ്രദ്ധേയമായ സാന്നിധ്യമാണ് ഹണി റോസ്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഹണി സജീവമാണ്.വിനയന്‍ സംവിധാനം ചെയ്ത 'ബോയ് ഫ്രണ്ട്' എന്ന ചിത്രത്തിലൂടെയായിരുന്നു ഹണിയുടെ സിനിമ അരങ്ങേറ്റം. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, മൈ ഗോഡ്, സര്‍ സിപി, റിംഗ് മാസ്റ്റര്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, താങ്ക്യൂ, ബിഗ് ബ്രദർ, ഇട്ടിമാണി എന്നിങ്ങനെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമായി ഇരുപത്തിലേറെ ചിത്രങ്ങളിൽ ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.
തെലുങ്ക് ചിത്രം 'വീര സിംഹ റെഡ്‌ഡി'യാണ് ഹണി റോസിന്റെ പുതിയ ചിത്രം. ചിരഞ്ജീവി നായകനായെത്തുന്ന ചിത്രത്തിൽ ശ്രുതി ഹാസനാണ് നായിക.ചിത്രത്തിന്റെ പ്രീറിലീസ് പരിപാടിയ്ക്കായെത്തിയ ഹണി റോസിന്റെ പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചിത്രത്തെപ്പറ്റിയും അണിയറപ്രവർത്തകരെക്കുറിച്ചെല്ലാം സംസാരിക്കുകയാണ് ഹണി. താരത്തിന്റെ തെലുങ്ക് കേട്ട് അഭിനന്ദനം അറിയിക്കുകയാണ് കമന്റ് ബോക്‌സിലൂടെ ആരാധകർ. അനവധി തെലുങ്ക് ആരാധകരും അഭിനന്ദനം അറിയിക്കുന്നുണ്ട്. തെലുങ്ക് നടിമാർ പോലും ഇങ്ങനെ സംസാരിക്കാറില്ലെന്നും ഇത്രയും വ്യക്തമായി പറഞ്ഞ നിങ്ങൾ അഭിനന്ദനം അർഹിക്കുന്നുവെന്നാണ് ഒരു ആരാധകൻ കുറിച്ചത്.
നന്ദമുറി ബാലകൃഷ്ണനാണ് 'വീര സിംഹ റെഡ്‌ഡി'യുടെ സംവിധായകൻ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഹണി റോസിനു പുറമെ മലയാളി താരം ലാലുമുണ്ട്. വരലക്ഷ്മി ശരത്കുമാർ, ദുനിയ വിജയ്, പി രവി ശങ്കർ, ചന്ദ്രികാ രവി, അജയ് ഘോഷ്, മുരളി ശർമ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.