scorecardresearch
Latest News

മാസ്സായി ഹണി റോസിന്റെ എൻട്രി; ഒന്നൊന്നര ലുക്ക് എന്ന് ആരാധകർ

തിരുവനന്തപുരം ലുലു മാളില്‍ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹണി റോസ്

മാസ്സായി ഹണി റോസിന്റെ എൻട്രി; ഒന്നൊന്നര ലുക്ക് എന്ന് ആരാധകർ

മലയാളത്തിലെ നായികമാരിൽ ഏറെ ശ്രദ്ധേയമായ സാന്നിധ്യമാണ് ഹണി റോസ്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സജീവമാണ് ഹണി റോസ്. തിരുവനന്തപുരം ലുലു മാളില്‍ ഒരു പരിപാടിയിൽ അതിഥിയായി എത്തിയ ഹണി റോസിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ​ ശ്രദ്ധ കവരുന്നത്.

വൈറ്റ് ടോപ്പും പൂക്കള്‍ നിറഞ്ഞ പാന്റും കൂളിംഗ് ഗ്ലാസും ധരിച്ച് മാസ് ലുക്കിലാണ് ഹണി റോസ് പരിപാടിയ്ക്ക് എത്തിയത്.

വിനയന്‍ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു ഹണിയുടെ സിനിമ അരങ്ങേറ്റം. മോഹന്‍ലാൽ പ്രധാന കഥാപാത്രമായ ‘ബിഗ് ബ്രദർ’ എന്ന ചിത്രമാണ് ഒടുവിൽ ഹണിയുടേതായി പുറത്തിറങ്ങിയ മലയാളചിത്രം.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, മൈ ഗോഡ്, സര്‍ സിപി, റിംഗ് മാസ്റ്റര്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, താങ്ക്യൂ എന്നിങ്ങനെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമായി ഇരുപത്തിലേറെ ചിത്രങ്ങളിൽ ഹണി റോസ്​ അഭിനയിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Honey rose stunning look photos