scorecardresearch
Latest News

ഹണി റോസ് അണിഞ്ഞ ഈ ഓർഗാൻസ സാരിയുടെ വിലയറിയാമോ?

തനിത് ഡിസൈൻസ് ആണ് ഈ സാരി ഒരുക്കിയിരിക്കുന്നത്

ഹണി റോസ് അണിഞ്ഞ ഈ ഓർഗാൻസ സാരിയുടെ വിലയറിയാമോ?

മലയാളത്തിലെ നായികമാരിൽ ഏറെ ശ്രദ്ധേയമായ സാന്നിധ്യമാണ് ഹണി റോസ്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഹണി സജീവമാണ്. ഹണി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സാരിചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.

മനോഹരമായ ഒരു വൈറ്റ് ഓർഗാൻസ സാരിയാണ് ഹണി അണിഞ്ഞിരിക്കുന്നത്. ഈ സാരിയുടെ പകുതി ഭാഗം മൾട്ടി ഷെഡ്‌സ് ടൈ ആൻഡ് ഡെയിങ് ചെയ്തതാണ്.

തനിത് ഡിസൈൻസ് ആണ് ഈ സാരി ഒരുക്കിയത്, 8999 രൂപയാണ് ഈ സാരിയുടെ വില.

വിനയന്‍ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു ഹണിയുടെ സിനിമ അരങ്ങേറ്റം. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, മൈ ഗോഡ്, സര്‍ സിപി, റിംഗ് മാസ്റ്റര്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, താങ്ക്യൂ, ബിഗ് ബ്രദർ, ഇട്ടിമാണി എന്നിങ്ങനെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമായി ഇരുപത്തിലേറെ ചിത്രങ്ങളിൽ ഹണി റോസ്​ അഭിനയിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Honey rose in white organza saree price