ആസിഫ് അലിയുടെ അനുജന് അഷ്കര്‍ അലിയെ നായകനാക്കി ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം ഹണി ബീ 2.5വിന്റെ ട്രെയിലര്‍ ഇറങ്ങി. ലിജോ മോളാണ് ചിത്രത്തിലെ നായിക. ഭാവന, ലാല്‍, ഹരിശ്രീ അശോകന്, ശ്രീനിവാന്, ബാബു രാജ്, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. നിര്‍മ്മാണം ലാല്‍.
ഹണി ബീ 2 എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ അഭിനയ മോഹം കൊണ്ട് ചാന്‍സ് ചോദിച്ചു വരുന്ന ഒരാളുടെ കഥയെ ആസ്പദമാക്കിയാണ് സിനിമയുടെ യാത്ര. ഒരേ ലൊക്കേഷനില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ രണ്ടു ചിത്രങ്ങള്‍ എന്ന പ്രത്യേകതയും ഹണീ ബീ 2.5നുണ്ട്.