അടുത്തിടെ വെള്ളിത്തിരയിൽ നിന്നും ഇറങ്ങിവന്ന് സിനിമാപ്രേക്ഷകരുടെ ഇഷ്ടം കവർന്ന രണ്ടു കഥാപാത്രങ്ങളാണ് ‘ഹോം’ എന്ന സിനിമയിലെ ഒലിവർ ട്വിസ്റ്റും കുട്ടിയമ്മയും. റോജിൻ തോമസ് സംവിധാനം ചെയ്ത കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന് ഏറെ ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ദ്രൻസും മഞ്ജു പിള്ളയുമാണ് ചിത്രത്തിൽ യഥാക്രമം ഒലിവർ ട്വിസ്റ്റും കുട്ടിയമ്മയുമായി എത്തിയത്.
ഇപ്പോഴിതാ, യഥാർത്ഥ കുട്ടിയമ്മയ്ക്ക് ഒപ്പമുള്ള ചിത്രം ഷെയർ ചെയ്യുകയാണ് മഞ്ജു പിള്ള. സംവിധായകൻ റോജിന്റെ അമ്മയാണ് മഞ്ജു പിള്ളയ്ക്ക് ഒപ്പമുള്ള കുട്ടിയമ്മ. അമ്മയുടെ പേര് തന്നെ കഥാപാത്രത്തിനായി നൽകുകയായിരുന്നു റോജിൻ.
Read more: ഒലിവർ ട്വിസ്റ്റിന്റെയും കുട്ടിയമ്മയുടെയും വിവാഹ ഫോട്ടോ കണ്ടെത്തി ട്രോളൻമാർ
ഇന്ദ്രൻസിന്റെയും മഞ്ജുപിള്ളയുടെയും മികച്ച പ്രകടനം കൂടിയാണ് ‘ഹോം’ എന്ന ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്. അപൂർണതകളുള്ള ഒരു കൂട്ടം പച്ചയായ മനുഷ്യരെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. ടെക്നോളജിയും സ്മാർട്ട് ഫോണുമെല്ലാം അകലെയുള്ളവരെ അടുത്തെത്തിക്കുമ്പോൾ അതിനൊപ്പം തന്നെ ഇവയുടെ അതിപ്രസരം കുടുംബബന്ധങ്ങളെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നതെന്ന് ‘ഹോം’ കാണിച്ചു തരുന്നു.
Read more: Home Movie Review: ഇന്ദ്രജാലവുമായി ഇന്ദ്രൻസ്; ‘ഹോം’ റിവ്യൂ