scorecardresearch

പ്രേക്ഷക ഹൃദയം കവര്‍ന്ന് ‘ദി ലയണ്‍ കിംഗ്‌’ ലൈവ് ആക്ഷന്‍ ട്രെയിലര്‍

ഡിസ്‌നി സ്റ്റുഡിയോ ‘ദി ലയന്‍ കിംഗ്‌’ എന്ന ചിത്രം ആദ്യമായി പുറത്തിറക്കിയത് 1994-ലിലാണ്. ആഫ്രിക്കൻ സവാന്നയിൽ ജനിക്കുന്ന സിംബ എന്ന സിംഹകുഞ്ഞിന്റെ കഥയാണ് ‘ദി ലയൺ കിംഗ്’

the lion king 2019, the lion king, the lion king trailer, lion king trailer, lion king, lion king new, jon favreau, disney the lion king, lion king live actin, circle of life, hakuna matata, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The Lion King 2019 live action trailer wins hearts

ഡിസ്‌നിയുടെ എക്കാലത്തെയും മികച്ച അനിമേഷൻ ചിത്രങ്ങളിലൊന്നായ ‘ദി ലയൺ കിംഗ്’ ജൂലൈയിൽ തീയേറ്ററുകളിലേക്ക് എത്തുകയാണ്. 2018 നവംബർ മാസം ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തപ്പോൾ തന്നെ ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്നും വമ്പൻ സ്വീകരണമാണ് ‘സിംബ’യ്ക്ക് ലഭിച്ചത്. 2019 ഏപ്രിൽ മാസം പത്താം തീയതി റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറും ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. ചിത്രം ജൂലൈ 19ന് റിലീസ് ചെയ്യും.

ഡിസ്‌നി സ്റ്റുഡിയോ ‘ദി ലയന്‍ കിംഗ്‌’ എന്ന ചിത്രം ആദ്യമായി പുറത്തിറക്കിയത് 1994-ലിലാണ്. ആഫ്രിക്കൻ സവാന്നയിൽ ജനിക്കുന്ന സിംബ എന്ന സിംഹകുഞ്ഞിന്റെ കഥയാണ് ‘ദി ലയൺ കിംഗ്’. മുഫാസ എന്ന സിംഹരാജാവിന്റെ മകനായി ജനിക്കുന്ന സിംബയ്ക്ക്, രാജാവെന്ന സ്ഥാനത്തേക്ക് എത്തുക അത്ര എളുപ്പമല്ല. വർഷങ്ങളായി മുഫാസയും സ്കാർ എന്ന മറ്റൊരു സിംഹവും തമ്മിലുള്ള ശത്രുത സിംബയുടെ യാത്രയെ തടസ്സപ്പെടുത്തുകയും, സിംബ ഒളിവിൽ പോവുകയും ചെയ്യുന്നു. തുടർന്ന് തന്റെ പിതാവിൽ നിന്നും ലഭിച്ച ഉപദേശങ്ങളുടെ വെളിച്ചത്തിൽ തനിക്ക് അർഹതപ്പെട്ട ‘പ്രൈഡ് ലാൻഡിലേക്ക്’ സിംബ തിരികെ വന്ന് അധികാരം സ്ഥാപിക്കുന്നതാണ് ചിത്രത്തിന്റെ കഥാതന്തു.

Read More: The Lion King trailer: Jon Favreau’s live-action film looks promising

‘ദി ലയൺ കിംഗ്’ 1994-ലെ പതിപ്പ് കാണാത്തവരായി സിനിമാ പ്രേമികള്‍ ആരും തന്നെ ഉണ്ടാവില്ല. അതുകൊണ്ടു തന്നെ 2019-ൽ പ്രദർശനത്തിന് എത്തുന്ന ചിത്രത്തിന് വെല്ലുവിളികൾ ഏറെയാണ്. കഥാതന്തു പ്രേക്ഷകർക്കെല്ലാമറിയാം എന്നത് കൊണ്ട് തന്നെ എത്ര വേറിട്ടതാവും അവതരണം എന്നതിനെ അനുസരിച്ചിരിക്കും ചിത്രത്തിന്റെ വിജയം.

എന്നാല്‍ പ്രേക്ഷകരുടെ മനസ്സിൽ ബാക്കി നിൽക്കുന്ന പല ചോദ്യങ്ങൾക്കും ഉത്തരം നൽകികൊണ്ട് ഒരു പുതിയ ആഖ്യാനം ചിത്രത്തിലുണ്ടാകുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് മുഫാസയും സ്‌കാറും തമ്മിലുള്ള വിരോധത്തിന്റെ യഥാർത്ഥ കാരണം ആദ്യ ചിത്രത്തിൽ വ്യക്തമല്ല, ആദ്യ ചിത്രത്തിൽ സിംബ ഒടുവിൽ രാജാവാകുന്നെങ്കിലും രാജാവെന്ന നിലയിലുള്ള സിംബയുടെ പ്രവർത്തനം പ്രേക്ഷകർ കണ്ടിട്ടില്ല. അവിടെ ഒരു പുതിയ സാധ്യതയുണ്ട്. കൂടാതെ പ്രതിനായകന്‍ പ്രതിനിധാനം ചെയ്യുന്ന വികാരം, യുക്തി എന്നിവയിലേക്ക് കൂടുതല്‍ വെളിച്ചം പകരാനും സാധിച്ചാല്‍ അവിടെയും വേറിട്ട വഴി തുറന്നു വരും. ഇവയൊന്നും തന്നെ ഇല്ലെങ്കിലും ചിത്രത്തിന്റെ ട്രെയ്‌ലറിൽ നിന്നും വ്യക്തമാകുന്ന സാങ്കേതിക മികവ് പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു ദൃശ്യാനുഭവം നല്കുമെന്നത് ഉറപ്പാണ്.

Stay updated with the latest news headlines and all the latest Hollywood news download Indian Express Malayalam App.

Web Title: The lion king 2019 live action trailer wins hearts