scorecardresearch
Latest News

ഉറക്കത്തില്‍ തേടിയെത്തി മരണം; ഡിസ്നി താരം കാമണറൂണ്‍ ബോയ്സ് അന്തരിച്ചു

20 വയസ് പ്രായമുളള ബോയ്സ് ടെലിവിഷന്‍ സീരീസുകളിലെ ശ്രദ്ധേയ താരമാണ്

Death, മരണം, Hollywood, ഹോളിവുഡ്, cameron boyce, കാമറൂണ്‍ ബോയ്സ്, disney channel ഡിസ്നി ചാനല്‍

ഡിസ്നി ചാനല്‍ ടെലിവിഷന്‍ ഷോകളിലും സീരീസുകളിലും ശ്രദ്ധേയ താരമായ അമേരിക്കന്‍ താരം കാമറൂണ്‍ ബോയ്സ് അന്തരിച്ചു. 20 വയസായിരുന്നു പ്രായം. ഡിസ്നി ചാനല്‍ വക്താവാണ് കുടുംബാംഗങ്ങള്‍ നല്‍കിയ മരണ വാര്‍ത്ത പുറത്തുവിട്ടത്. ഞായറാഴ്ച്ച രാവിലെയോടെയായിരുന്നു ബോയ്സ് മരിച്ച വിവരം കുടുംബം അറിഞ്ഞത്. ഉറങ്ങാന്‍ കിടന്ന അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി.

‘അദ്ദേഹം ചികിത്സ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു, ഇതിന്റെ ഭാഗമായി ഉറക്കത്തിലുണ്ടായ ആഘാതമാണ് മരണകാരണമെന്നാണ് കരുതുന്നത്. ഞങ്ങള്‍ക്ക് ഈ വാര്‍ത്ത ഹൃദയഭേദകമാണ്. അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്ക് അറിയാം ബോയ്സ് എത്ര ദയാലുവായിരുന്നുവെന്ന്,’ കുടുംബം വ്യക്തമാക്കി.

അമേരിക്കയിലെ ലോസ് ആഞ്ജല്‍സില്‍ ജനിച്ച ബോയ്സ് ടെലിവിഷന്‍ സീരീസുകളിലെ ശ്രദ്ധേയ താരമാണ്. കൂടാതെ ഹോളിവുഡ് ചിത്രങ്ങളായ മിറര്‍സ്, ഈഗിള്‍ ഐ, ഗ്രോണ്‍ അപ്സ്, ഡിസന്‍ഡന്‍സ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എച്ച്ബിഒയില്‍ റിലീസ് ചെയ്യാനിരിക്കുന്ന ‘മിസിസ് ഫ്ലെച്ചര്‍’ എന്ന കോമഡി സീരീസിലും ബോയ്സ് പ്രവര്‍ത്തിച്ച് വരികയായിരുന്നു.

Stay updated with the latest news headlines and all the latest Hollywood news download Indian Express Malayalam App.

Web Title: Disney star cameron boyce has died age