scorecardresearch
Latest News

ബാസ്കറ്റ്ബോൾ ഇതിഹാസം കോബി ബ്രയന്റ് ഇനി ഓർമ; നടുക്കത്തോടെ സിനിമാലോകവും

ഹെലികോപ്ടർ അപകടത്തിൽ കോബി ബ്രയന്റിനൊപ്പം പതിമൂന്നുകാരിയായ ജിയാനയും മരിച്ചിരുന്നു

kobe bryant, kobe bryant death, കോബ് ബ്രയന്റ്, kobe bryant died, kobe bryant dies

വിഖ്യാത അമേരിക്കൻ ബാസ്കറ്റ്ബോൾ താരം കോബി ബ്രയന്റിന്റെയും മകളുടെയും മരണവിവരം കേട്ട ഞെട്ടലിലാണ് ലോകം. പതിമൂന്നുകാരിയായ മകൾ ജിയാന മരിയ ഒണോറ ബ്രയന്റിനൊപ്പം ഹെലികോപ്റ്ററിൽ സഞ്ചരിക്കവെയാണ് കായികലോകത്തെ നടുക്കിയ അപകടം നടന്നത്. അപകടത്തിൽ 41 വയസുകാരനായ കോബി ബ്രയന്റും മകളും അടക്കം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു.

അക്ഷയ് കുമാർ, ശ്രദ്ധ കപൂർ, ഫർഹാൻ അക്തർ, പ്രിയങ്ക ചോപ്ര എന്നു തുടങ്ങി നിരവധിയേറെ താരങ്ങളാണ് ബാസ്കറ്റ് ബോൾ ഇതിഹാസം കോബിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.

View this post on Instagram

Kobe Bryant was my first real introduction to the NBA. I was 13 living in Queens NYC, the same age as his sweet little girl, Gianna. He ignited my love for the sport, competition, and striving for excellence. He inspired an entire generation. His legacy is so much bigger than basketball. This heartbreaking accident also took the life of his young daughter, Gianna. I’m shook and so saddened. My heart goes out to Vanessa, Natalia, Bianka, and Capri Bryant. You are in my thoughts. Also sending my condolences to the loved ones of the other family and pilot in the accident. Being at tonight’s Grammys ceremony in his home at the Staples Center is going to be surreal. #RIP #KobeBryant #RIPMamba

A post shared by Priyanka Chopra Jonas (@priyankachopra) on

ലാസ് വിര്‍ജെനെസില്‍ നിന്ന് പുറപ്പെട്ട കോബി ബ്രയന്റ് സഞ്ചരിച്ച സ്വകാര്യ ഹെലികോപ്റ്റര്‍ കലാബാസാസ് മേഖലയില്‍ തകര്‍ന്നു വീഴുകയായിരുന്നു. അപകടശേഷം ഹെലികോപ്റ്ററിന് തീപിടിച്ചു. അമേരിക്കൻ പ്രസിഡന്റ് ജെ ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ കോബിയുടെ മരണത്തിൽ അനുശോചനം അറിയിച്ചു.

യുഎസ് ഫ്രാഞ്ചൈസ് ബാസ്‍കറ്റ്ബോള്‍ ടൂര്‍ണമെന്‍റ് എന്‍ബിഎയിലെ ലൊസാഞ്ചലസ് ലേക്കേഴ്‍സിന്‍റെ മുന്‍ താരമാണ് കോബി ബ്രയന്റ്. തൗസന്റ് ഓക്‌സിലെ മാമ്പ സ്‌പോര്‍ട്‌സ് അക്കാദമിയിൽ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാൻ പോകും വഴിയാണ് അപകടം ഉണ്ടായത്. മകളുടെ ടീമിനെ പരിശീലിക്കുന്നത് ബ്രയന്റാണ്.

രണ്ടു പതിറ്റാണ്ടോളം എന്‍ബിഎ ടീം ലോസ് ആഞ്ചലീസ് ലീക്കേഴ്‌സിന്റെ താരമായിരുന്ന ബ്രയന്റ് അഞ്ച് തവണ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്. 2006ല്‍ ടോറന്റോ റാപ്‌ടോര്‍സിനെതിരെ നേടിയ 81 പോയിന്റ് എന്‍ബിഎ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറാണ്. 2008ല്‍ എന്‍ബിഎയിലെ മോസ്റ്റ് വാല്യുബിള്‍ പ്ലേയര്‍ പുരസ്‌കാരം ബ്രയന്റ് നേടി. രണ്ടു തവണ എന്‍ബിഎ സ്‌കോറിങ് ചാമ്പ്യനുമായി.

2008ലും 2012ലും യുഎസ് ബാസ്‌കറ്റ് ബോള്‍ ടീമിനൊപ്പം രണ്ടു തവണ ഒളിമ്പിക് സ്വര്‍ണവും സ്വന്തമാക്കി. 2016 ഏപ്രിലിലാണ് അദ്ദേഹം വിരമിച്ചത്. 2018ല്‍ ‘ഡിയര്‍ ബാസ്‌കറ്റ് ബോള്‍’ എന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ മികച്ച ഹ്രസ്വ അനിമേഷന്‍ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡും ബ്രയന്റ് സ്വന്തമാക്കിയിട്ടുണ്ട്.

Read more: ബാസ്കറ്റ്ബോൾ ഇതിഹാസം കോബി ബ്രയന്റ് അന്തരിച്ചു

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Hollywood bollywood actors reacted to kobe bryant death