scorecardresearch

ഓസ്‌കാർ ജേതാവും നടനുമായ റോബർട്ട് റെഡ്‌ഫോർഡ് അന്തരിച്ചു

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ റെഡ്‌ഫോര്‍ഡ് ഹോളിവുഡിനെ മാറ്റിമറിച്ചു. ഒരു തലമുറയെ സംബന്ധിച്ചിടത്തോളം, റോബര്‍ട്ട് റെഡ്‌ഫോര്‍ഡ് അമേരിക്കന്‍ ആണ്‍ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ റെഡ്‌ഫോര്‍ഡ് ഹോളിവുഡിനെ മാറ്റിമറിച്ചു. ഒരു തലമുറയെ സംബന്ധിച്ചിടത്തോളം, റോബര്‍ട്ട് റെഡ്‌ഫോര്‍ഡ് അമേരിക്കന്‍ ആണ്‍ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു

author-image
Entertainment Desk
New Update
holywood actor

റോബർട്ട് റെഡ്‌ഫോർഡ്

ഹോളിവുഡ് നടനും സംവിധായകനും ഓസ്‌കാർ ജേതാവുമായ റോബർട്ട് റെഡ്‌ഫോർഡ് (89) അന്തരിച്ചു. അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റ് സിണ്ടി ബർഗറാണ് മരണ വാർത്ത അറിയിച്ചത്. മരണ കാരണം പുറത്തു വിട്ടിട്ടില്ല. സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യു.എസിലെ യൂട്ടായിൽ സൺഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് ഇദ്ദേഹമാണ്.

Advertisment

Also Read:ഈ ആഴ്ച ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ

1950-കളുടെ അവസാനത്തിലാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. 1960-ൽ ടെലിവിഷൻ രംഗത്തേക്ക് കടന്ന അദ്ദേഹം, 'വാർ ഹണ്ട്' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 'ദി സ്റ്റിംഗ്', 'ബച്ച് കാസിഡി ആൻഡ് ദി സൺഡാൻസ് കിഡ്' തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

Also Read:ധ്യാൻ ശ്രീനിവാസന്റെ ഐഡി ഇനി ഒടിടിയിൽ; സ്ട്രീമിങ് തീയതി

1973-ൽ 'ദി സ്റ്റിംഗ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ നോമിനേഷൻ ലഭിച്ചിരുന്നു. ഓർഡിനറി പീപ്പിൾ (1980) സംവിധാനം ചെയ്തതിന് അക്കാദമി അവാർഡ് നേടി.2002-ൽ ഓണററി ലൈഫ് ടൈം അച്ചീവ്മെന്റ് ഓസ്കാറും റെഡ്ഫോർഡിനെ തേടിയെത്തി. എ റിവർ റൺസ് ത്രൂ ഇറ്റ് (1992), ക്വിസ് ഷോ (1994) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ശ്രദ്ധേയമായ സംവിധാന കൃതികൾ.

Also Read:സ്വാസികയുടെ രണ്ടാം യാമം ഒടിടിയിലേക്ക്; എവിടെ കാണാം?

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ റെഡ്‌ഫോര്‍ഡ് ഹോളിവുഡിനെ മാറ്റിമറിച്ചു. ഒരു തലമുറയെ സംബന്ധിച്ചിടത്തോളം, റോബര്‍ട്ട് റെഡ്‌ഫോര്‍ഡ് അമേരിക്കന്‍ ആണ്‍ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു.

Advertisment

Read More:അഭിനയവും സംവിധാനവും സൂപ്പർഹിറ്റ്, ഇനി പുതിയ ചുവടുവയ്പ്പ്; പ്രഖ്യാപനവുമായി ബേസിൽ ജോസഫ്

Death Hollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: