ആരാധകര്‍ തെരുവു വീഥികളില്‍ ഹോളി ആഘോഷിക്കുമ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ ആശംസകള്‍ നേരുകയാണ് പ്രിയ താരങ്ങള്‍. ഭാവന, അഭിഷേക്, ബച്ചന്, പൂര്‍ണിമ ഇന്ദ്രജിത്ത്, താപ്സി പന്നു തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ ജീവിതം ഹോളി പോലെ തന്നെ വർണ്ണാഭമായിരിക്കട്ടെയെന്നാണ് ഭാവന ആശംസിച്ചിരിക്കുന്നത്. സിനിമാ ചിത്രീകരണത്തിനിടയിലെ ചില ചിത്രങ്ങളും ഭാവന പങ്കുവച്ചിട്ടുണ്ട്. നിറങ്ങളില്‍ കുളിച്ച് നില്ക്കുന്ന ഭാവനയെയാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നു.
വഴിയില്‍ നിങ്ങളുടെ മുന്നിലേക്കെത്തുന്ന നിറങ്ങളും വാട്ടര്‍ സ്പ്ളാഷും ശ്രദ്ധിക്കുക എന്ന മുന്നറിയിപ്പാണ് താപ്സി ആരാധകര്‍ക്ക് നല്‍കുന്നത്. വര്‍ണ മനോഹരമായ വസ്ത്രം ധരിച്ച് കടല്‍ തീരത്ത് നില്ക്കുന്ന ചിത്രമാണ് ഹോളി ആശംസകളോടൊപ്പം പൂര്‍ണിമ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
Also Read: Oruthee Movie Review & Rating: പവർഫുൾ പ്രകടനവുമായി നവ്യ നായർ; ‘ഒരുത്തീ’ റിവ്യൂ