scorecardresearch

വർണ്ണങ്ങളിലലിഞ്ഞ് ഹോളി; ബിഗ് സ്ക്രീനിലെ ഹോളി ആഘോഷങ്ങൾ

വർണങ്ങളുടെ ഉത്സവം വെളളിത്തിരയിൽ കാണിച്ച ചില ചിത്രങ്ങളിലൂടെ…

holi, holi in films, ramleela movie

നിറങ്ങളുടെ ഉത്സവമാണ് ഹോളി. തിന്മയ്‌ക്ക് മേലുളള നമ്മയുടെ വിജയമാണ് ഹോളി. ശൈത്യ കാലം കഴിഞ്ഞ് വസന്തം തുടങ്ങുന്നതിന്റെ ഉത്സവമായും ഹോളി കണക്കാക്കപ്പെടുന്നു. വിവിധ വർണങ്ങൾ തേച്ച് പിടിച്ചും വർണങ്ങൾ വാരി വിതറിയും ഹോളി ആഘോഷിക്കുകയാണ് ഏവരും. നഷ്‌ടപെട്ട വർണങ്ങൾ തിരിച്ചു പിടിക്കാനുളള ഉത്സവം കൂടിയാണ് ഹോളി. മധുര പലഹാരങ്ങളും ലഹരി പാനീയമായ ബാംഗുമാണ് ഹോളിയിലെ പ്രധാന വിഭവങ്ങൾ.

സിനിമകളിലും കുറവല്ല ഹോളി ആഘോഷങ്ങൾ. വർണങ്ങൾ വാരി വിതറിയുളള​ ഹോളി ആഘോഷങ്ങൾ നിരവധി സിനിമകളിൽ വന്നിട്ടുണ്ട്. എപ്പോഴും കളർ ഫുളാണെന്ന് നമ്മൾ പറയുന്ന ബോളിവുഡ് സിനിമകളിൽ ഹോളി കൂടിയെത്തുമ്പോൾ വർണങ്ങളുടെ പുതിയൊരു ലോകമാണ് കാഴ്‌ചക്കാർക്ക് മുന്നിൽ തെളിയാറ്. പാട്ടുകളിലാണ് മിക്കപ്പോഴും ഹോളി ആഘോഷങ്ങൾ കാണാറ്. വർണങ്ങളുടെ ഉത്സവം വെളളിത്തിരയിൽ കാണിച്ച ചില ചിത്രങ്ങളിലൂടെ…

https://www.youtube.com/watch?v=7n7IgHsK_Fg
അരയന്നങ്ങളുടെ വീട്
മമ്മൂട്ടിയും ലക്ഷ്‌മി ഗോപാലസ്വാമിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ ഹോളി ഒരു പ്രധാന ആഘോഷമായി ചിത്രീകരിച്ചിട്ടുണ്ട്. രവീന്ദ്രനും(മമ്മൂട്ടി) ഉത്തരേന്ത്യക്കാരിയായ ഭാര്യ സീതയും(ലക്ഷ്‌മി ഗോപാലസ്വാമി) കൂട്ടികളും മുംബൈയിൽ താമസിക്കുന്നതായാണ് കാണിക്കുന്നത്. ഇവിടെ ഇവർ നടത്തുന്ന ഹോളി ആഘോഷത്തിനു ശേഷം കേരളത്തിലേക്ക് വരുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

holi, holi in films,aryan movie
ആര്യൻ
മുംബൈ കേന്ദ്രീകൃതമായി ചിത്രീകരിച്ച സിനിമയാണ് ആര്യൻ. മോഹൻലാൽ നായകനായെത്തിയ ചിത്രത്തിൽ രമ്യ കൃഷ്‌ണൻ, ശോഭന, മോനിഷ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിലെ പ്രധാന സംഭവം നടക്കുന്നത് ഹോളി ആഘോഷത്തിനിടയ്‌ക്കാണ്.

sholay, holi
ഷോലെ
പ്രണയ സന്ദർഭങ്ങളിൽ മാത്രമല്ല, ചില കാര്യങ്ങൾ രഹസ്യമാക്കി വെക്കാനും ഷോലെയിൽ ഹോളി ചിത്രീകരിച്ചിട്ടുണ്ട്. വീരു-ബസന്തിയുടെയും പ്രണയം കാണിക്കുന്നത് വർണങ്ങളുടെ പശ്ചാത്തലത്തിലാണ്. ചിത്രത്തിൽ ഗബ്ബർ പറയുന്ന കബ് ഹായ് ഹോളി, ഹോളി കബ് ആയി എന്ന ഡയലോഗ് ഷോലെയിലെ പഞ്ച് ഡയലോഗുകളിലൊന്നായിരുന്നു.

സിൽസില
ഹോളി ആഘോഷങ്ങളെ പറ്റി പറയുമ്പോൾ ഒഴിവാക്കാനാവാത്ത ഒന്നാണ് സിൽസിലയിലെ രംഗ് ബർസേ എന്ന ഗാനം. അമതാഭ് ബച്ചനും രേഖയും ജയ ബച്ചനും സഞ്‌ജീവ് കുമാറുമാണ് ഈ ഗാനത്തിലുളളത്.അമിതാഭ് ബച്ചനും രേഖയും തമ്മിലുളള​ പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. വെളള വസ്ത്രങ്ങളിഞ്ഞ് വർണങ്ങളിൽ കുളിച്ച് നിൽക്കുന്ന താരങ്ങളാണ് ഈ ഗാനത്തിലുളളത്. ഒരു സമ്പൂർണ ഹോളിി ഗാനമെന്ന് നമുക്കിതിനെ പറയാം.

holi, damini movie
ദാമിനി
ഉത്സവവങ്ങളും ആഘോഷങ്ങളും അല്ല ദാമിനിയിലെ ഹോളി. അതു വരെ കാണാത്ത ഹോളിയുടെ മറ്റൊരു വശമാണ് ഈ ചിത്രം പറയുന്നത്.ഹോളിയുടെ മറവിൽ അരങ്ങേറുന്ന പീഡനനമാണ് ദാമിനിയിലുളളത്. മീനാക്ഷി ശേഷാദ്രിയാണ് ഈ ഹോളി രംഗത്തിലുളള പ്രധാന കഥാപാത്രം.

ദർ
ദറിലെ ഹോളി ആഘോഷം പ്രണയ സാന്ദ്രമാണ്. ഹോളി ആഘോഷങ്ങൾക്കിയടിൽ പ്രണയം പറയാനെത്തുന്ന രാഹുൽ എന്ന ഷാരൂഖ് കഥാപാത്രമാണ് ചിത്രത്തിൽ നമുക്ക് കാണാനാവുക. ഹോളി പാർട്ടിക്കിടയിൽ ഷാരൂൂഖ് കഥാപാത്രം നുഴഞ്ഞുകയറുന്നതും തുടർന്ന് പാർട്ടി അലങ്കോലമാവുന്നതുമാണ് കാണിച്ചിരിക്കുന്നത്.
darr

മൊഹബ്ബത്തേൻ
അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും പ്രധാന വേഷങ്ങളിലെത്തിയ മൊഹബ്ബത്തേൻ എന്ന ചിത്രത്തിൽ ബന്ധങ്ങൾ തമ്മിലുളള​ ഊഷ്‌മളതയ്‌ക്ക് തുടക്കമിടുന്നത് ഹോളിയാണ്.
mohabbathein

യേ ദിവാനി ഹേ ജവാനി
നൈനയായി ദീപികയും ബണ്ണിയായി രൺബീർ കപൂറും എത്തിയ ചിത്രമാണ് യേ ദിവാനി ഹേ ജവാനി. നൈനയുടെ യഥാർഥ രൂപവും വ്യക്തിത്വവും മനസ്സിലാക്കാൻ ബണ്ണിക്ക് കഴിയുന്നത് നിറങ്ങളുടെ ആഘോഷമായ ഹോളിയിലൂടെയാണ്.
yeh-jawani-hei-diwani

രാം ലീല
ബോളിവുഡിൽ കഥാപാത്രങ്ങൾക്ക് തമ്മിൽ പരസ്‌പരം അടുക്കാനുളള അവസരങ്ങൾ ഹോളി ആഘോഷങ്ങൾ നൽകിയിട്ടുണ്ട്. അതിലൊന്നാണ് രാം ആയി എത്തിയ രൺവീർ സിങ്ങും ലീലയായി എത്തിയ ദീപിക പദുക്കോണും ഒന്നിച്ച രാംലീല. ഇരുവരുടെയും പ്രണയം വിരിയാൻ ഹോളി പശ്ചാത്തലമാകുന്നു.
holi, holi in films, ramleela movie

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Holi 2017 arayannangalude veedu aryan sholay to yeh jawani hai deewani how bollywood explored different shades of holi