/indian-express-malayalam/media/media_files/2025/11/24/hipster-2025-11-24-18-56-52.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
'ആവേശ'ത്തിലെ രങ്കണ്ണന്റെ പിള്ളേരിൽ ഒരാളായി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ നടനാണ് സോഷ്യൽ മീഡിയ താരം കൂടിയായി ഹിപ്സ്റ്റർ എന്ന പ്രണവ് രാജ്. ആവേശത്തിന്റെ ബ്ലോക്ബസ്റ്റർ വിജയത്തിനു പിന്നാലെ സഹതാരങ്ങളായ മിഥുൻ ജയശങ്കറും റോഷൻ ഷാനവാസുമെല്ലാം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ചിരുന്നു. എന്നാൽ സിനിമയിൽ എത്തും മുൻപ് തന്നെ നിരവധി ആരാധകരുണ്ടായിരുന്ന ഹിപ്സ്റ്ററിനെ പിന്നീട് സിനിമയിലൊന്നും കാണാനായില്ല.
അടുത്തിടെ, പുതിയ പടം ഏതാണെന്ന ഓൺലൈൻ മീഡിയയുടെ ചോദ്യത്തിന് മറുപടി പറയുന്ന ഹിപ്സ്റ്ററിന്റെ ചില വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഹിപ്സ്റ്ററിന്റെ പുതിയ സിനിമ ഏതാണെന്നും അഭിനയം അവസാനിപ്പിച്ചോ എന്നുമെല്ലാം ചോദ്യങ്ങളുമായി നിരവധി കമന്റുകളും വീഡിയോകളിൽ നിറഞ്ഞിരുന്നു.
Also Read: മാധവന്റെ അനിയന്മാർക്ക് പേരിട്ടു; ഇരട്ടകുട്ടികളുടെ പേരു വെളിപ്പെടുത്തി വിഷ്ണു ഉണ്ണികൃഷ്ണൻ
ഇപ്പോഴിതാ, ചോദ്യങ്ങൾക്കെല്ലാമുള്ള മറുപടിയായി പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് ഹിപ്സ്റ്റർ. 'മാർക്കോ'യ്ക്ക് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന പുതിയ ചിത്രമായ 'കാട്ടാളനി'ലാണ് ഹിപ്സ്റ്റർ അടുത്തതായി അഭിനയിക്കുന്നത്. ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന കാട്ടാളനിൽ ഒരു സുപ്രധാന വേഷത്തിലാകും ഹിപ്സ്റ്റർ എത്തുകയെന്നാണ് സൂചന.
ഹിപ്സ്റ്ററിനെ കാട്ടാളനിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റർ ക്യൂബ്സ് എന്റർടൈൻമെന്റ്സ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. "ഇനി പടം ഇല്ലേ എന്ന് ചോദിച്ച് ആരും ഇങ്ങോട്ടു വരേണ്ട", "ആവേശത്തിനു ശേഷം പടം ഒന്നുമില്ലേ എന്ന് ചോദിച്ചവരുടെ മുന്നിൽ ആവേശത്തോടെ ഒരു ഒന്നൊന്നര പടം," എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്.
Also Read: സൊറ പറഞ്ഞ് മമ്മൂക്കയും ലാലേട്ടനും ചായക്കടയിൽ, കേൾവിക്കാർ ആരൊക്കെ എന്നുനോക്കൂ; വൈറലായി ചിത്രം
അതേസമയം, കഥാപാത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളനിൽ, മികച്ച സാങ്കേതിക പ്രവർത്തകരും നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. രെണദേവ് ആണ് ഛായാഗ്രാഹണം.
Read More: ഒടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമാവുന്നു, കൂടെ വേണം: സന്തോഷം പങ്കിട്ട്​​ അനു സിതാര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us