സംഗീത ലോകം ‘മാ’ എന്ന് സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണ ദേവി ഇന്ന് വെളുപ്പിന് മുംബൈയില്‍ അന്തരിച്ചു. 91 വയസായിരുന്നു. ​ഏറെ നാളായി വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.

Read in English: Hindustani classical musician Annapurna Devi passes away

ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രമുഖ വ്യക്തിത്വമായ അന്നപൂർണ ദേവി​ ‘സുര്‍ബഹാര്‍’ എന്ന സംഗീതോപകരണം ഉപയോഗിച്ചിരുന്ന ഏക സംഗീതജ്ഞ കൂടിയായിരുന്നു.

മധ്യപ്രദേശിലെ മൈഹാറിൽ 1927 നാണ് സംഗീതജ്ഞന്‍ ഉസ്താദ് അല്ലാവുദ്ദീന്‍ ഖാന്റെ നാലു മക്കളിൽ ഇളയ കുട്ടിയായി അന്നപൂർണ ദേവി ജനിക്കുന്നത്. സരോദ് വിദ്വാനായ ഉസ്താദ് അലി അക്ബര്‍ ഖാൻ സഹോദരനാണ്. ബാബ എന്ന് വിളിച്ചിരുന്ന പിതാവായ ഉസ്താദ് അല്ലാവുദ്ദീൻ ഖാനിന്റെ കീഴിൽ വളരെ ചെറുപ്പത്തിൽ തന്നെ ക്ലാസ്സിക്കൽ സംഗീതം അഭ്യസിച്ചു.

Read More: അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ നിന്നും അന്നപൂര്‍ണ ദേവി പറയുന്നത്

പണ്ഡിറ്റ്‌ രവി ശങ്കറിന്‍റെ ആദ്യ ഭാര്യയായിരുന്ന അന്നപൂർണദേവി പിന്നീട് മാനേജ്മെന്റ് കൺസൽട്ടന്റായ റൂഷികുമാർ പാണ്ഡ്യയെ വിവാഹം കഴിക്കുകയായിരുന്നു. 2013ല്‍ റൂഷി കുമാര്‍ പാണ്ഡ്യ​ അന്തരിച്ചു. ഏറെകാലമായി മുംബൈയിലെ അപ്പാട്മെന്റില്‍ ഏകാന്ത വാസം നയിക്കുകയായിരുന്നു അന്നപൂർണ ദേവി.

Read more: രണ്ടു മഹാനദികള്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook