‘സൂഫിയും സുജാതയും’ എന്ന സിനിമയിൽ സുജാതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് അദിതി റാവു ഹൈദരി. വര്ഷങ്ങള്ക്കു മുന്പ് ‘പ്രജാപതി’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു അദിതിയുടെ മലയാളത്തിലെ അരങ്ങേറ്റം. താരത്തിന്റെ ഒരു കുട്ടിക്കാല ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്..
Read more: സഹോദരി ദിയയുമായി വഴക്കാണോ? ആരാധകന്റെ ചോദ്യത്തിന് ചുട്ടമറുപടി നൽകി അഹാന
View this post on Instagram
മണിരത്നം സംവിധാനം ചെയ്ത ‘ഓകെ കൺമണി’ എന്ന സിനിമയിലെ ഒരു ഗാനത്തിൽനിന്നുളളതാണ് പുതിയ ചിത്രത്തിന്റെ പേര്. ഓകെ കൺമണിയിലെ നായകൻ ദുൽഖറായിരുന്നു. കോളിവുഡ് കൊറിയോഗ്രാഫർ ബ്രിന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക’. വാരണം ആയിരം, മാൻ കരാട്ടെ, കടൽ, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം ബ്രിന്ദ പ്രവർത്തിച്ചിട്ടുണ്ട്. ’96’ ലെ സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് ഈണം പകർന്ന ഗോവിന്ദ് വസന്ത് ആണ് ‘ഹേ സിനാമിക’യ്ക്ക് സംഗീതം നൽകുന്നത്. മിസ്കിന്റെ സൈക്കോ ചിത്രത്തിനുശേഷം അദിതി അഭിനയിക്കുന്ന സിനിമയാണ് ഹേ സിനാമിക. കാജൾ അഗർവാളും ചിത്രത്തിലുണ്ട്.
വലിയ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് അദിതി മടങ്ങിയെത്തിയ ചിത്രമായിരുന്നു ‘സൂഫിയും സുജാതയും’. ചിത്രത്തിലെ അദിതിയുടെ അഭിനയവും പാട്ടുസീനുകളുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.
രാഷ്ട്രീയക്കാരായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്റെയും കൊച്ചുമകളാണ് അദിതി റാവു ഹൈദരി. 2007ൽ തമിഴ് ചിത്രമായ ‘സ്രിംഗാരം’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഇതിലെ ദേവദാസി കഥാപാത്രം അദിതിക്ക് ഏറെ പ്രശസ്തി സമ്മാനിച്ചു.
View this post on Instagram
View this post on Instagram
ഹൈദരിക്ക് പ്രശസ്തി നേടിക്കൊടുത്ത മറ്റൊരു ചിത്രം 2011ൽ സുധീർ മിശ്ര സംവിധാനം ചെയ്ത ‘യേ സാലി സിന്ദഗി’ ആയിരുന്നു. ഈ ചിത്രം അവർക്ക് മികച്ച സഹനടിക്കുളള സ്ക്രീൻ അവാർഡ് നേടിക്കൊടുത്തു. റോക്സ്റ്റാർ, മർഡർ 3, ബോസ്, വസീർ തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. 2018ൽ ‘പത്മാവതി’ എന്ന സിനിമയിൽ അദിതി അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ റോളും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
View this post on Instagram
‘ദ ഗേൾ ഓൺ ദ ട്രെയിൻ’ എന്ന ബോളിവുഡ് ചിത്രമാണ് അദിതിയുടേതായി ഇനി റിലീസിനെത്താനുള്ളത്. തെലുങ്ക് ചിത്രം ‘മഹാസമുദ്രം’ ആണ് അദിതിയുടേതായി പുറത്തിറങ്ങാനുള്ള മറ്റൊരു സിനിമ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook