scorecardresearch
Latest News

ഹിന്ദി സംഗീത സംവിധായകന്‍ ബപ്പി ലഹിരി അന്തരിച്ചു

മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം

Bappi Lahiri Death
Photo: Instagram/ Bappi Lahiri

മുംബൈ: ഹിന്ദി സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി അന്തരിച്ചു. 69 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം.

1970-80 കാലഘട്ടങ്ങളിലെ പ്രേക്ഷകരുടെ പ്രിയ ഗാനങ്ങള്‍ ഒരുക്കിയത് ബപ്പി ലഹിരിയായിരുന്നു. ബപ്പിയുടെ അവസാനത്തെ ബോളിവുഡ് പാട്ട് 2020 ല്‍ പുറത്തിറങ്ങിയ ബാഗി 3 എന്ന ചിത്രത്തിലായിരുന്നു.

ഡിസ്കൊ സംഗീതത്തിന് പ്രശസ്തികേട്ട ബപ്പി ലഹിരി ഹിന്ദിക്ക് പുറമെ ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ, ഗുജറാത്തി എന്നീ ഭാഷകളിലും പാട്ടുകളൊരുക്കിയിട്ടുണ്ട്. മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയര്‍ പുരസ്കാരം നാല് തവണ ലഭിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ബപ്പിയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം തന്നെ അദ്ദേഹം രോഗമുക്തി നേടി.

Also Read: പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Hindi music director and singer bappi lahiri passes away